Site icon MalluChronicle

വിദേശമദ്യവുമായി മൂന്ന് പേർ അറസ്റ്റിൽ..

കുന്നംകുളം: 18 ലിറ്റർ വിദേശമദ്യവുമായി മൂന്നു പേർ കുന്നംകുളം പോലീസ് പിടിയിൽ. കടവല്ലൂർ പടിഞ്ഞാറ്റുമുറി സ്വദേശികളായ തണ്ടൻ വീട്ടിൽ സതീഷ് (38), കൊട്ടിലിങ്ങൽ വളപ്പിൽ വീട്ടിൽ അഖിൽ (30), കോട്ടോൽ സ്വദേശിയായ കല്ലിപ്പറമ്പിൽ വീട്ടിൽ മണികണ്ഠൻ (40) എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുന്നംകുളത്തെ മദ്യവിൽപന ശാലയ്ക്ക് സമീപമുള്ള മാർക്കറ്റ് റോഡിൽ വെച്ച് പോലീസ് നടത്തിയ പരിശോധനയിൽ പ്രതികൾ പിടിയിലാവുകയായിരുന്നു.

Exit mobile version