തൃശൂരിൽ വാളുമായി യുവാക്കൾ..

Spread the love

തൃശൂരിൽ വാളുമായിറങ്ങിയ യുവാക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശൂർ എളവള്ളി വാകയിലാണ് യുവാക്കൾ സ്കൂട്ടറിൽ വാളുമായി എത്തിയത്. ഇതിൽ ഒരാൾ വാളുമായി റോഡിലൂടെ നടക്കുന്ന ചിത്രവും പുറത്തുവന്നു. ഇവർ ആരെന്ന് വ്യക്തമല്ല.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ രണ്ട് യുവാക്കളുടെ കൈവശം ഒരു പൊതിയിലാണ് വടിവാൾ ഉണ്ടായിരുന്നത്. ബൈക്കിൻ്റെ പിന്നിലിരുന്നയാൾ വാളുമെടുത്ത് നടക്കുകയായിരുന്നു. പാവറട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം.

അതേസമയം,ഹർത്താലിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കല്ലെറിഞ്ഞ് തകർത്തത് 70 ബസുകളാണ്. സൗത്ത് സോണിൽ 30, സെൻട്രൽ സോണിൽ 25, നോർത്ത് സോണിൽ 15 ബസുകളുമാണ് കല്ലേറിൽ തകർന്നത്. അക്രമസംഭവങ്ങളിൽ 11 പേർക്കും പരുക്കേറ്റു. സൗത്ത് സോണിലെ മൂന്ന് ഡ്രൈവർമാർക്കും രണ്ട് കണ്ടക്ടർമാർക്കും സെൻട്രൽ സോണിൽ മൂന്നു ഡ്രൈവർമാർക്കും ഒരു യാത്രക്കാരിക്കും നോർത്ത് സോണിൽ രണ്ട് ഡ്രൈവർമാക്കുമാണ് പരുക്കേറ്റത്.

W3Schools.com

About Post Author

Related Posts

തിയേറ്ററുകളിൽ നിറഞ്ഞാടിയ ഒരു തെക്കൻ തല്ല് കേസ് ഒടിടിയിലേക്ക്..

Spread the love

ബിജു മേനോനും റോഷൻ മാത്യുവും തിയറ്ററുകളിൽ കയ്യടി നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

വിവാഹ സംഘവുമായി പുറപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞു ; 25പേർക്ക് ദാരുണാന്ത്യം..

Spread the love

അപകടം സംഭവിച്ച വാഹനത്തിൽ 50പേർ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ആശാനും ശിഷ്യന്മാരും റെഡി ; ഐഎസ്എൽ കിക്കോഫിന് ഇനി രണ്ട് ദിവസം കൂടി..

Spread the love

ഐഎസ്എൽ ഒൻപതാം സീസണിൽ പന്തുരുളാൻ ഇനി രണ്ട് ദിവസം കൂടി. കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളാണ് മലയാളികളുടെ സ്വന്തം മഞ്ഞപ്പട. ഏഴാം തീയതി ഈസ്റ്റ് ബംഗാളിന് എതിരെയാണ് 9-ാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ മത്സരം.

വിജയദശമി ; ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് ആദ്യക്ഷരം കുറിക്കും..

Spread the love

ക്ഷേത്രത്തിൽ പുലർച്ചെ നാലുമണി മുതൽ തന്നെ എഴുത്തിനിരുത്തൽ ആരംഭിച്ചു.

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

Leave a Reply

You cannot copy content of this page