
തൃശൂർ : തൃശൂർ കെ.എസ്.ആർ.ടിസി സ്റ്റാൻഡിന് സമീപത്ത് വെച്ച് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കാൽനടയാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി.
ഇന്ന് പുലർച്ചെയോടെയാണ് തമിഴ്നാട് സ്വദേശി സെൽവൻ എന്നയാളുടെ കാലിലൂടെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങിയത്. വഴിയരികിൽ കിടന്നുറങ്ങിയിരുന്ന ശെൽവൻ എഴുന്നേറ്റ് നടക്കുന്നതിനിടെ തെറ്റായ ദിശയിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. ഇയാളുടെ അരയ്ക്ക് താഴെ ഗുരുതര പരിക്കേൽക്കുകയും, ഒരു കാൽ പൂർണമായും തകരുകയും ചെയ്തു എന്നാണ് വിവരം.
ഗുരുതര പരിക്കേറ്റ ഇയാളെ മറ്റു യാത്രക്കാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസെത്തി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ ബസ് സ്റ്റാൻഡിൽ കയറ്റിയിട്ട ശേഷം ഡ്രൈവറും കണ്ടക്ടറും സ്ഥലം വിട്ടു എന്നാണ് റിപോർട്ട്.