ഗുരുവായൂർ: ഇന്‍ഡ്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ വി.എസ് പത്താനിയയും കുടുംബവും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഇന്നലെ വൈകുന്നേരമാണ് വി എസ് പത്താനിയ, ഭാര്യ നീലിമ പത്താനിയ ,തീരസംരക്ഷണസേനാ ഉപമേധാവി ശിവമണി പരമേശ് എന്നിവരുള്‍പ്പെട്ട സംഘം ഗുരുവായൂരിലെത്തിയത്.
വൈകുന്നേരം നട തുറന്ന നേരം ക്ഷേത്രത്തിലെത്തിയ അദ്ദേഹം കാഴ്ചശീവേലി കണ്ടു. തുടര്‍ന്നായിരുന്നു ദര്‍ശനം. ദര്‍ശന ശേഷം പ്രസാദകിറ്റും അദ്ദേഹത്തിന് നല്കി.
നേരത്തെ ശ്രീവല്‍സം ഗസ്റ്റ് ഹൗസിലെത്തിയ അദ്ദേഹത്തെ ദേവസ്വം ഭരണസമിതി അംഗം സി മനോജ് പൊന്നാടയണിയിച്ചു സ്വീകരിച്ചു.
പബ്ലിക്കേഷന്‍ അസി.മാനേജര്‍ കെ ജി സുരേഷ് കുമാര്‍, പിആര്‍ഒ വിമല്‍ ജി നാഥ്, കലാനിലയം സുപ്രണ്ട് മുരളി പുറനാട്ടുകര എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.