ഇനി അഡ്മിന്മാരുടെ ഭരണം ; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചറെത്തി..

Spread the love

ഈ കാലഘട്ടത്തിൽ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ ആയിരിക്കുക എന്നത് ഭാരിച്ച ഒരു ഉത്തരവാദിത്വമാണ്. തങ്ങള്‍ അഡ്മിനായ ഗ്രൂപ്പില്‍ ഗ്രൂപ്പിന്റെ നിയമാവലിക്ക് ചേരാത്തതോ മൊത്തം സമൂഹത്തിന് ദോഷം ചെയ്യുന്നതോ ആയ മെസേജുകള്‍ വന്നാല്‍ അത് നിയന്ത്രിക്കേണ്ടതും ഒഴിവാക്കേണ്ടതും സ്വന്തം ഉത്തരവാദിത്തമാണെന്ന് പലരും മനസിലാക്കിയ കാലമാണിത്.

W3Schools.com

ചില സന്ദേശങ്ങള്‍ നിയമപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ സൃഷ്ടിച്ചേക്കാം. ഈ സാഹചര്യത്തില്‍ അത്തരത്തിൽ മെസ്സേജ് ചെയ്യുന്നവരെ ബന്ധപ്പെട്ട് കാര്യഗൗരവം ധരിപ്പിച്ച് മെസ്സേജ് ഡിലീറ്റ് ചെയ്യിക്കുക എന്നതായിരുന്നു ഇതുവരെ അവലംഭിച്ചിരുന്ന രീതി. എന്നാൽ, ഇനി അങ്ങനെ വേണ്ട, അഡ്മിന്മാർക്ക് തന്നെ മെമ്പർമാരുടെ അത്തരം മെസ്സേജുകൾ ഡിലീറ്റ് ചെയ്യാം. അഡ്മിന് കൂടുതല്‍ അധികാരം നല്‍കുന്ന പുതിയ മാറ്റവുമായി വാട്ട്‌സ്ആപ്പ് ബീറ്റാ വേർഷൻ എത്തിയിരിക്കുകയാണ്. ബീറ്റാ ടെസ്റ്റർമാരായ ലക്ഷക്കണക്കിന് ആളുകൾക്ക് ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങി.

സ്വന്തം സന്ദേശങ്ങള്‍ നമ്മുക്ക് മാത്രമേ ഡിലീറ്റ് ചെയ്യാന്‍ കഴിയൂ എന്നതില്‍ നിന്ന് മാറി ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങള്‍ അഡ്മിന് കൂടി ഡിലീറ്റ് ചെയ്യാമെന്ന ഫീച്ചർ ഗ്രൂപ്പ് അഡ്മിന്മാരുടെ ജോലി ഭാരം കുറയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല. ബീറ്റാ വേർഷന് പുറമെ വാട്ട്‌സ്ആപ്പിന്റെ 2.22.17.12 എന്ന പതിപ്പിലായിരിക്കും പുതിയ മാറ്റമുണ്ടാകുന്നത്.

നിങ്ങള്‍ അഡ്മിനായിരിക്കുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിങ്ങളുടേതല്ലാതെ മറ്റാരുടെയെങ്കിലും മെസേജ് പ്രസ് ചെയ്യുമ്പോള്‍ ഡിലീറ്റ് ഫോര്‍ ഓള്‍ ഓപ്ഷന് കാണുന്നുണ്ടെങ്കിലും പുതിയ മാറ്റം നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലും എത്തിയെന്ന് ഉറപ്പിക്കാം. അഡ്മിന്‍ നിങ്ങളുടെ മെസേജ് ഡിലീറ്റ് ചെയ്താല്‍ മെസേജ് ഡിലീറ്റഡ് ആയതായി നിങ്ങള്‍ക്കും മുഴവന്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്കും ഒരുപോലെ കാണാന്‍ സാധിക്കും. നിശ്ചിതസമയത്തിനുള്ളിലാകും അഡ്മിന് മെസേജ് ഡിലീറ്റ് ചെയ്യാന്‍ കഴിയുക.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ബസുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു..

Spread the love

ബസ്സുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു. തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായ
കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രാഘവന്‍ മകന്‍ ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്

ബസിന്റെ പിൻചക്രം കയറിയിറങ്ങി ; ഡോക്ടർക്ക് ദാരുണാന്ത്യം..

Spread the love

ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടറിന് പിറകിൽ വന്നിരുന്ന സ്വകാര്യ ബസ് ഇടിച്ച് ഡോക്ടർ ചക്രത്തിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഇന്ത്യയിൽ പുക വലിക്കാത്തവരിലും ശ്വാസകോശാർബുദം വർധിക്കുന്നു..

Spread the love

അർബുദം ബാധിച്ച് മരണപെട്ടവരിൽ 8.1 ശതമാനവും ശ്വാസകോശ അര്‍ബുദം മൂലമാണ്.

പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റാഗ്രാം…

Spread the love

നിലവിൽ ഫോട്ടോകൾ ക്രോപ്പ് ചെയ്താൽ 4:5 സൈസിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത് മാറി 9:16 സൈസിലുള്ള ഫോട്ടോകൾ വരുന്നതോടെ സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീൻ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിഷ്വൽ കാണാൻ കഴിയുന്നതാണ്.

മർക്കസ് നോളേജ് സിറ്റി ഉദ്ഘാടനം ഒക്ടോബറിൽ..

Spread the love

മര്‍കസ് നോളജ് സിറ്റി ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ അവസാനത്തോടെ നടക്കും

മലയൻകുഞ്ഞ് ഒടിടി റിലീസിന്..

Spread the love

മോഹന്‍ലാല്‍ നായകനായ ‘വിസ്മയത്തുമ്പത്താണ്’ ഫാസില്‍ അവസാനമായി നിര്‍മ്മിച്ച ചിത്രം. ഫഹദിന്റെ ആദ്യ ചിത്രമായ ‘കൈയെത്തും ദൂരത്ത്’ നിര്‍മ്മിച്ചതും പിതാവ് ഫാസില്‍ തന്നെയായിരുന്നു.

Leave a Reply

You cannot copy content of this page