വയനാടിന്റെ തകർപ്പൻ ചിത്രം കയ്യിലുണ്ടോ.? എങ്കിൽ 10000 രൂപ നേടാം..

Spread the love

കാമറയില്‍ പകര്‍ത്തിയ വയനാടിന്റെ ഒരു മനോഹര ചിത്രം നിങ്ങളുടെ കയ്യിലുണ്ടെങ്കില്‍ ഇത് നിങ്ങള്‍ക്കൊരു സുവര്‍ണാവസരമാണ്. കേരളത്തില്‍ സ്ഥിരതാമസമാക്കിയ, വയനാടിന്റെ ഡിഎസ്എല്‍ആര്‍ കാമറിയില്‍ എടുത്ത ചിത്രം കൈവശമുണ്ടെങ്കില്‍ ഒരു മാസത്തിനകം അയച്ച് മത്സരത്തില്‍ പങ്കാളിയാകാം.

W3Schools.com

ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയിയാകുന്നയാള്‍ക്ക് 10,000 രൂപയും രണ്ടാം സ്മാനത്തിന് 5000 രൂപയും മൂന്നാം സമ്മാനത്തില്‍ 3000 രൂപയും ലഭിക്കും. കൂടാതെ ഏഴു പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വയനാടും ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാകമ്മിറ്റിയും സംയുക്തമായാണ് ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നത്.

‘വയനാടന്‍ കാഴ്ചകള്‍’ എന്ന പേരിലാണ് മത്സരം നടക്കുന്നത്. 2022ഓഗസ്റ്റ് 19മുതല്‍ സെപ്റ്റംബര്‍ 20 വരെയാണ് എന്‍ട്രികള്‍ അയക്കേണ്ടത്.

മത്സരിക്കാനുള്ള മാനദണ്ഡങ്ങള്‍:

  1. എന്‍ട്രികള്‍ 18*12 സൈസില്‍ മിനിമം 300ഡിപിഐ റസല്യൂഷനില്‍ എസ്ആര്‍ജിബിയില്‍ ആയിരിക്കണം.
  2. പ്രഫഷണല്‍ ക്യാമറയില്‍ ഡിഎസ്എല്‍ആര്‍ എടുത്ത ചിത്രങ്ങളായിരിക്കണം.
  3. ചിത്രങ്ങളില്‍ ആവശ്യാനുസരണം കളര്‍ ക്രമീകരണങ്ങള്‍ ചെയ്യാവുന്നതാണ്.
  4. സെലക്ട് ചെയ്യുന്ന ചിത്രങ്ങളുടെ raw/jpeg ഹാജരാക്കാന്‍ ഫോട്ടോഗ്രാഫേഴ്‌സ് ബാധ്യസ്ഥരാണ്.
  5. എന്‍ട്രികള്‍ അയക്കേണ്ടത് ഇ-മെയില്‍ വഴിയാണ്.
  6. കേരളത്തില്‍ സ്ഥിരതാമസമാക്കിയ ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം.
  7. ഒരാള്‍ക്ക് 3 എന്‍ട്രികള്‍ വരെ അയക്കാം.
  8. അയക്കുന്ന മെയിലുകളില്‍ വരുന്ന ഡാറ്റാ ലോസുകളില്‍ മെയില്‍ ഡൗണ്‍ലോഡ് ആകാന്‍ വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് സംഘാടകര്‍ ഉത്തരവാദികളല്ല.
  9. ജഡ്ജ്‌മെന്റ് സംബന്ധിച്ച് ജൂറിയുടെ തിരുമാനം അന്തിമമായിരിക്കും.
  10. ലഭിക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനാവകാശം ഡിടിപിസി ഉണ്ടായിരിക്കും.

മത്സരത്തില്‍ പ്രവേശിക്കുന്നതിലൂടെ, നല്‍കിയ ഫോട്ടോ അവന്റെ/അവളുടെ യഥാര്‍ത്ഥ സൃഷ്ടിയാണെന്നും ഫോട്ടോഗ്രാഫര്‍ പകര്‍പ്പവകാശത്തിന്റെ ഏക ഉടമയാണെന്നും മൂന്നാം കക്ഷി ക്ലെയിമുകളൊന്നുമില്ലെന്നും ഫോട്ടോഗ്രാഫര്‍ സ്ഥിരീകരിക്കുന്നു. ഏതെങ്കിലും വ്യക്തികള്‍ ഫോട്ടോയില്‍ പ്രത്യക്ഷപ്പെടുകയോ അല്ലെങ്കില്‍ ഫോട്ടോയിലെ വസ്തുക്കള്‍ മൂന്നാം കക്ഷികളുടെ അവകാശങ്ങള്‍ക്ക് വിധേയമാവുകയോ ചെയ്താല്‍ അവാര്‍ഡ് ലഭിച്ച ചിത്രം പ്രസിദ്ധീകരിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും രേഖാമൂലമുള്ള പ്രകാശനങ്ങളും സമ്മതങ്ങളും ഫോട്ടോഗ്രാഫറുടെ ഉത്തരവാദിത്തമാണ്.
ന.ബി: ഈ മത്സരവുമായി ബന്ധപ്പെട്ട് സംഘാടകര്‍ എടുക്കുന്ന എല്ലാ തിരുമാനങ്ങളും പാലിക്കാന്‍ മത്സരാര്‍ത്ഥികള്‍ ബാധ്യസ്ഥരാണ്.

എന്‍ട്രികള്‍ അയക്കേണ്ടത്
dtpcphotos@gmail.com
വിശദവിവരങ്ങള്‍ക്ക് 9656500363, 8848021602 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

തിയേറ്ററുകളിൽ നിറഞ്ഞാടിയ ഒരു തെക്കൻ തല്ല് കേസ് ഒടിടിയിലേക്ക്..

Spread the love

ബിജു മേനോനും റോഷൻ മാത്യുവും തിയറ്ററുകളിൽ കയ്യടി നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

വിവാഹ സംഘവുമായി പുറപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞു ; 25പേർക്ക് ദാരുണാന്ത്യം..

Spread the love

അപകടം സംഭവിച്ച വാഹനത്തിൽ 50പേർ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ആശാനും ശിഷ്യന്മാരും റെഡി ; ഐഎസ്എൽ കിക്കോഫിന് ഇനി രണ്ട് ദിവസം കൂടി..

Spread the love

ഐഎസ്എൽ ഒൻപതാം സീസണിൽ പന്തുരുളാൻ ഇനി രണ്ട് ദിവസം കൂടി. കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളാണ് മലയാളികളുടെ സ്വന്തം മഞ്ഞപ്പട. ഏഴാം തീയതി ഈസ്റ്റ് ബംഗാളിന് എതിരെയാണ് 9-ാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ മത്സരം.

വിജയദശമി ; ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് ആദ്യക്ഷരം കുറിക്കും..

Spread the love

ക്ഷേത്രത്തിൽ പുലർച്ചെ നാലുമണി മുതൽ തന്നെ എഴുത്തിനിരുത്തൽ ആരംഭിച്ചു.

കോഴിക്കോടിന്റെ ഊട്ടി ; കുളിർമയേക്കും കാഴ്ച തേടി..

Spread the love

കാനന ഭംഗിയും, കക്കയം മലനിരകളുടെ വശ്യ സൗന്ദര്യവും ആസ്വദിച്ച്, ചുരവുമൊക്കെ കയറിയിറങ്ങി കുറച്ച് മുന്നോട്ട് ചെന്നാൽ ഒരു ചെറിയ പാലം കാണാം.

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

Leave a Reply

You cannot copy content of this page