ഏറ്റവും നീളം കൂടിയ മേൽപാലം നാടിന് സമർപ്പിച്ചു..

Spread the love

തിരുവനന്തപുരം : നഗരവാസികൾക്കായി കിഴക്കേകോട്ടയിൽ പണി കഴിപ്പിച്ച കാൽനട മേൽപ്പാലം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും നടൻ പൃഥ്വിരാജും ചേർന്ന് നാടിന് സമർപ്പിച്ചു. അഭിമാനം അനന്തപുരി എന്ന സെൽഫി പോയിന്റിന്റെ ഉദ്ഘാടനം നടൻ പൃഥ്വിരാജ് നിർവഹിച്ചു. സംസ്ഥാനത്തെ തന്നെ ഏറ്റവും നീളം കൂടിയ കാൽനട മേൽപാലമാണ് കിഴക്കേകോട്ടയിൽ നിർമിച്ചത്.

W3Schools.com

104 മീറ്റർ നീളമുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും നീളംകൂടിയ കാൽനട മേൽപാലമാണ് തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ യാഥാർത്ഥ്യമായത്. കാത്തിരിപ്പിനൊടുവിൽ ഉദ്ഘാടന വേദിയിലേക്ക് പ്രിയ താരം പ്രിത്വിരാജ് എത്തിയതോടെ ആവേശം ഇരട്ടിയായി.

മേയർ ആര്യാ രാജേന്ദ്രനോടൊപ്പം മേല്പലത്തിൽ കയറിയതിനു ശേഷമാണ് ഉദ്ഘാടന വേദിയിലേക്ക് ഇരുവരും എത്തിയത്. മേൽപ്പാലം നഗരത്തിന്റെ മാറ്റുകൂട്ടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

തലസ്ഥാന പെരുമ വിളിച്ചോതുന്ന മേൽപ്പാലം യാഥാർത്ഥ്യമാക്കിയ തിരുവനന്തപുരം കോർപ്പറേഷന് പ്രിത്വിരാജ് നന്ദി പറഞ്ഞു. നാല് കോടിയോളം രൂപ മുടക്കി ആക്സോ എൻജിനിയേഴ്സാണ് നിർമാണം പൂർത്തിയാക്കിയത് . ചടങ്ങിൽ എ എ റഹീം എംപി, മന്ത്രിമാരായ ആന്റണി രാജു ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, തുടങ്ങി നിരവധി പേർ പങ്കെടുത്തു.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page