മലപ്പുറത്ത് വാഹനാപകടം ; വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം..

Spread the love

മലപ്പുറം : മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പന്തല്ലൂർ മുടിക്കോടിൽ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ രണ്ട് വിദ്യാർത്ഥികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

W3Schools.com

വെള്ളുവങ്ങാട് പറമ്പൻപൂള സ്വദേശി അമീൻ, കീഴാറ്റൂർ സ്വദേശി ഇഹ്സാൻ എന്നിവരാണ് മരിച്ചത്. ഇരുവരും പാണ്ടിക്കാട് അൻസാർ ദഅവ കോളേജ് വിദ്യാർത്ഥികളാണ്. എസ്എസ്എഫ് പള്ളിപ്പടി യൂണിറ്റ് അംഗമാണ് മരണപ്പെട്ട അമീൻ.

മഞ്ചേരിയിൽ നിന്നും പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പന്തല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇരുവരുടെയും മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

പ്രഭുലാൽ പ്രസന്നൻ അന്തരിച്ചു..

Spread the love

അപൂർവരോഗത്തിനെതിരെ മനോധൈര്യത്താൽ പോരാടി ശ്രദ്ധേയനായ പ്രഭുലാൽ പ്രസന്നൻ (25) അന്തരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥകളും കാരണം ചികിത്സയിലായിരുന്നു.

വലിയ ചുഴികൾ, അപകടങ്ങൾ തുടർക്കഥ ; കല്ലാറിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത..

Spread the love

അപകടം തുടർക്കഥയായതോടെ തിരുവനന്തപുരം വിതുര കല്ലാറിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. പ്രദേശവാസികളുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ കല്ലാറിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്.

കേരളത്തിലെ കുറ്റകൃത്യങ്ങൾ കൂടുതൽ ഈ ജില്ലയിൽ ; ഇതുവരെയുള്ള കണക്കുകൾ ഇങ്ങനെ..

Spread the love

കഴിഞ്ഞ ഏതാനും മാസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറെ ആക്രമിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന ജില്ലയാണ് കൊല്ലം.

തിയേറ്ററുകളിൽ നിറഞ്ഞാടിയ ഒരു തെക്കൻ തല്ല് കേസ് ഒടിടിയിലേക്ക്..

Spread the love

ബിജു മേനോനും റോഷൻ മാത്യുവും തിയറ്ററുകളിൽ കയ്യടി നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

വിവാഹ സംഘവുമായി പുറപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞു ; 25പേർക്ക് ദാരുണാന്ത്യം..

Spread the love

അപകടം സംഭവിച്ച വാഹനത്തിൽ 50പേർ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ആശാനും ശിഷ്യന്മാരും റെഡി ; ഐഎസ്എൽ കിക്കോഫിന് ഇനി രണ്ട് ദിവസം കൂടി..

Spread the love

ഐഎസ്എൽ ഒൻപതാം സീസണിൽ പന്തുരുളാൻ ഇനി രണ്ട് ദിവസം കൂടി. കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളാണ് മലയാളികളുടെ സ്വന്തം മഞ്ഞപ്പട. ഏഴാം തീയതി ഈസ്റ്റ് ബംഗാളിന് എതിരെയാണ് 9-ാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ മത്സരം.

Leave a Reply

You cannot copy content of this page