ബ്യൂട്ടിപാർലറിന്റെ മറവിൽ ലഹരി വിൽപന ; യുവാവും യുവതിയും അറസ്റ്റിൽ..

Spread the love

തൃശൂർ : തൃശൂരിൽ ബ്യൂട്ടി പാർലറിൽ നിന്നും കഞ്ചാവും മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്‌റ്റിൽ. തൃശൂർ ശങ്കരയ്യ റോഡിലുള്ള ഡ്രീംസ് യൂണിസെക്സ് ബ്യൂട്ടി സലൂൺ എന്ന പേരിലുള്ള ബോഡി സ്പായിൽ നിന്നുമാണ്‌ 150 ഗ്രാം കഞ്ചാവും എം.ഡി.എം.എയും എക്‌സൈസ്‌ സംഘം പിടികൂടിയത്‌.

W3Schools.com

പട്ടാമ്പി സ്വദേശി മാർക്ക്ശേരി അഭിലാഷ്, മൈലിപാടം അന്തിക്കാടൻ വീട്ടിൽ അസീന എന്നിവരെയാണ്‌ തൃശൂർ എക്സൈസ് റെയ്‌ഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫ് പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്‌.

അസീനയും അഭിലാഷും ചേർന്ന് ബ്യൂട്ടി സ്പാ എന്ന പേരിൽ സ്ഥാപനം നടത്തുകയും അവിടെ വരുന്ന ആളുകൾക്ക് മയക്കുമരുന്ന്‌ വിൽക്കുകയുമായിരുന്നു. ഇവിടെ വിദ്യാർഥികളും ചെറുപ്പക്കാരും ധാരാളം വന്നിരുന്നു. പാർക്കിങ്ങിനെ ചൊല്ലി തർക്കവും നടന്നു. സംശയം തോന്നിയ ചിലർ എക്സൈസ് ഡിപ്പാർട്ട്മെൻറ് വിവരമറിയിച്ചിരുന്നു തൃശൂർ എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ റെയ്ഡ് നടത്തിയതൊടെയാണ്‌ മയക്കുമരുന്ന്‌ കണ്ടെത്തിയത്‌.

പട്ടാമ്പി സ്വദേശിയായ അഭിലാഷിനെ ഹസീന ഗൾഫിൽ വെച്ച് പരിചയപ്പെടുകയും അവിടെനിന്ന് തുടങ്ങിയ സൗഹൃദം കൂട്ടുകച്ചവടത്തിൽ എത്തിക്കുകയായിരുന്നുവെന്ന്‌ എക്‌സൈസ്‌ അധികൃതർ അറിയിച്ചു.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page