കുറ്റ കൃത്യങ്ങൾക്കെതിരെ; തൃശൂർ സിറ്റി പോലീസിന്റെ സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് രംഗത്ത്.

Spread the love

തൃശൂർ: കുറ്റകൃത്യങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ല.തൃശൂർ സിറ്റി പോലീസിന്റെ സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് രംഗത്ത്.

W3Schools.com

ആസൂത്രിത കുറ്റകൃത്യങ്ങൾ തടയുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും തൃശൂർ സിറ്റി പോലീസ് സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു.

Special Action Group Against Organized Crimes – SAGOC എന്നാണ് ടീമിന് നൽകിയിട്ടുള്ള പേര്. വിവിധ പോലീസ് സ്റ്റേഷനുകളിൽ പ്രവർത്തിച്ച് കുറ്റാന്വേഷണ രംഗത്ത് മികവു തെളിയിച്ച പോലീസുദ്യോഗസ്ഥരെയാണ് ഇതിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.

സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർക്കാണ് ഇവരുടെ മേൽനോട്ട ചുമതല. ടീമംഗങ്ങളായ പോലീസുദ്യോഗസ്ഥർക്ക് ശാസ്ത്രീയ കുറ്റാന്വേഷണം, മൊബൈൽ ഫോൺ – കമ്പ്യൂട്ടർ സാങ്കേതിക വിദ്യ, ക്യാമറ ദൃശ്യങ്ങൾ നിരീക്ഷിച്ച് കുറ്റവാളികളെ കണ്ടെത്തൽ, തുടങ്ങിയ വിഷയങ്ങളിൽ ഇതിനോടകം പരിശീലനം നൽകിക്കഴിഞ്ഞു.

ഗുരുവായൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർച്ച ചെയ്ത കേസ്, പേരാമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾക്ക് കല്ലെറിഞ്ഞ കേസ്, ഒല്ലൂരിലും പീച്ചിയിലും ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണ മാല കവർച്ച ചെയ്തത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളെ അറസ്റ്റു ചെയ്തതിനു പിന്നിൽ SAGOC സംഘാംഗങ്ങളാണ്.

About Post Author

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page