തൃശൂർ സിറ്റി പോലീസിന് ദേശീയ പുരസ്കാരം.

Spread the love

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് & ഇൻഡസ്ട്രീസ് – ഫിക്കി (FICCI) ഏർപ്പെടുത്തിയ 2021 ലെ സ്മാർട്ട് പോലീസിങ്ങ് പുരസ്കാരത്തിന് തൃശൂർ സിറ്റി പോലീസ് അർഹമായി.

W3Schools.com

തൃശൂർ സിറ്റി പോലീസിന്റെ Centre for Employee Enhancement and Development – CEED എന്ന പദ്ധതിയാണ് പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായത്.

തൃശൂർ സിറ്റി പോലീസിൽ ജോലി ചെയ്യുന്ന പോലീസുദ്യോഗസ്ഥരുടെ സർവ്വീസ്, പെൻഷൻ തുടങ്ങിയ കാര്യങ്ങൾ നിർവ്വഹിക്കുന്നതിനും, പോലീസുദ്യോഗസ്ഥരുടെ കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബാംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ തുടങ്ങിയവ ഏകോപിപ്പിക്കുന്ന സംവിധാനമാണ് CEED.

2020 ജനുവരിയിലാണ് സിറ്റി പോലീസ് കമ്മീഷണർ ആദിത്യ ആർ ഐപിഎസ് ആണ് ഈ പദ്ധതിക്കു തുടക്കം കുറിച്ചത്. തൃശൂർ സെന്റ് തോമസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗവുമായി സഹകരിച്ചുകൊണ്ട് ഇതിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തുകയുമുണ്ടായി.

പോലീസുദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ഗുണകരമാണെന്നു ബോധ്യപ്പെട്ടതിനെത്തുടർന്ന് CEED പദ്ധതി പിന്നീട് സംസ്ഥാനമൊട്ടുക്കും വ്യാപിപ്പിക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടിരുന്നു.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫീസ്, പോലീസുദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും പരാതി ബോധിപ്പിക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും പ്രത്യേകം വെബ്സൈറ്റ്, സർവ്വീസ് സംബന്ധമായ കാര്യങ്ങളിൽ ഉടനടി പരിഹാരം എന്നിവയെല്ലാം CEED ന്റെ പ്രവർത്തനങ്ങളാണ്.

About Post Author

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page