സർക്കാർ വീണ്ടും കടമെടുക്കുന്നു; 1000 കോടി രൂപയെങ്കിലും കടമെടുക്കേണ്ടി വരുമെന്നാണു കണക്കുകൂട്ടുന്നത്..

Spread the love

ഓണക്കാല ചെലവിലേക്കായി കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. 1000 കോടി രൂപയെങ്കിലും കടമെടുക്കേണ്ടി വരുമെന്നാണു കണക്കുകൂട്ടുന്നത്. അടുത്തമാസം 8000 കോടി രൂപയിലേറെ ഖജനാവിൽ നിന്നു ചെലവാക്കേണ്ടിവരും. ബോണസും ഉത്സവബത്തയും അഡ്വാൻസും ആണ് അധികമായി വരുന്ന പ്രധാന ചെലവ്. അടുത്തയാഴ്ചയോടെ ബോണസിന്റ‌ കാര്യത്തിൽ ധനവകുപ്പ് തീരുമാനമെടുക്കും. 2 മാസത്തെ ക്ഷേമപെൻഷൻ ഓണത്തിന് ഒരുമിച്ചു നൽകും.

W3Schools.com

കഴിഞ്ഞ വർഷം 4000 രൂപ ബോണസായും അതിന് അർഹതയില്ലാത്തവർക്ക് 2750 രൂപ ഉത്സവബത്തയും നൽകിയിരുന്നു. സർക്കാർ ജീവനക്കാർക്ക് 15,000 രൂപ വീതം അഡ്വാൻസും നൽകിയിരുന്നു. പാർട്‌ടൈം കണ്ടിൻജന്റ് ഉൾപ്പെടെ മറ്റു ജീവനക്കാർക്ക് 5000 രൂപ അഡ്വാൻസ് നൽകി. ഇത്തവണയും സമാനമായ നിരക്കിൽ ആനുകൂല്യങ്ങൾ നൽകുന്ന കാര്യമാണ് പരിഗണിക്കുന്നത്.

രണ്ടുമാസത്തെ ക്ഷേമപെൻഷനായി കണക്കിൽ 3200 രൂപ വീതമാണു വരിക. ഇതിനുമാത്രം 1800 കോടി രൂപ ആവശ്യമായി വരും. ഒരു മാസം ശമ്പളത്തിനും പെൻഷനും മാത്രമായി ഏകദേശം 5000 കോടി രൂപയാണു ചെലവ്. ബോണസ് ഉൾപ്പെടെയു‌ള്ള മറ്റു ചെലവുകൾ കൂടി ചേരുമ്പോൾ ഇത് 8000 കോടിയായി ഉയരും. പറയപ്പെട്ട അധിക ചെലവിനായി കടമെടുക്കേണ്ടിവരുമെന്നു പറയുന്ന ധനവകുപ്പ് എത്ര തുക ആവശ്യമായി വരുമെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്നും പറയുന്നു.

About Post Author

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page