
കോട്ടയം : കോട്ടയം പാറെചാലിൽ ഒഴുക്കിൽപെട്ട കാറിൽ നിന്നും നാലഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കുമ്പനാട് സ്വദേശി സോണിയും കുടുംബവും സഞ്ചരിച്ച കാർ ആണ് ഒഴുക്കിൽപെട്ടത്.
നാല് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവരെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. കരയിലേക്ക് കാറ് കയറ്റാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഒഴുകിപ്പോകാതിരിക്കാനായി കയറിൽ കെട്ടിയിരിക്കുകയാണ്.
കോട്ടയത്തെ പടിഞ്ഞാറൻ മേഖലയിലെ വെള്ളക്കെട്ട് ജനജീവിതം ദുസ്സഹമാക്കി. തിരുവാർപ്പ്, അയ് മനം, ഇല്ലിക്കൽ തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.