“ഗുരുവായൂരിലെ യാത്ര പടുകുഴിയിൽ പെട്ട പോലെ” : സുരേഷ്‌ ഗോപി

Spread the love

ഗുരുവായൂർ: ഗുരുവായൂരിലെ തകർന്ന റോഡുകളെ വിമർശിച്ച് മുൻ എം.പി. സുരേഷ് ഗോപി. റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം നടക്കുന്നയിടം സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

W3Schools.com

യാത്രചെയ്ത് ഗുരുവായൂരിലേക്ക് എത്തിയാൽ പടുകുഴിയിൽ പെട്ടതു പോലെയാണ്. മേൽപ്പാലത്തിനടുത്ത് സർവീസ് റോഡ് അപകടപാതയാണ്. ഇതിലൂടെ എങ്ങനെ വാഹനങ്ങൾ പോകും. കരാറുകാരും നിർമാണത്തിന് നേതൃത്വം നൽകുന്നവരും എവിടെനിന്നാണ് എൻജിനീയറിങ് പഠിച്ചത്?- സുരേഷ് ഗോപി ചോദിച്ചു.

മേൽപ്പാലം പണികൾ പുരോഗമിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ അത് കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കേന്ദ്രമന്ത്രിയെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.

തുടർന്ന് റെയിൽവേ സ്റ്റേഷനടുത്തുള്ള ഓഡിറ്റോറിയത്തിൽ സേവ് ഗുരുവായൂർ മിഷൻ എന്ന സംഘടനയുടെ നേതൃത്വത്തിൽ സംവാദ സദസ്സും നടത്തി. സേവ് ഗുരുവായൂർ മിഷൻ കൺവീനറും നടനുമായ ശിവജി ഗുരുവായൂർ അധ്യക്ഷനായി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ, കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ്, മിഷൻ ഭാരവാഹികളായ കെ.ബി. സുരേഷ്, അജു എം.ജോണി, കെ.ആർ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

പ്രഭുലാൽ പ്രസന്നൻ അന്തരിച്ചു..

Spread the love

അപൂർവരോഗത്തിനെതിരെ മനോധൈര്യത്താൽ പോരാടി ശ്രദ്ധേയനായ പ്രഭുലാൽ പ്രസന്നൻ (25) അന്തരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥകളും കാരണം ചികിത്സയിലായിരുന്നു.

വലിയ ചുഴികൾ, അപകടങ്ങൾ തുടർക്കഥ ; കല്ലാറിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത..

Spread the love

അപകടം തുടർക്കഥയായതോടെ തിരുവനന്തപുരം വിതുര കല്ലാറിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. പ്രദേശവാസികളുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ കല്ലാറിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്.

കേരളത്തിലെ കുറ്റകൃത്യങ്ങൾ കൂടുതൽ ഈ ജില്ലയിൽ ; ഇതുവരെയുള്ള കണക്കുകൾ ഇങ്ങനെ..

Spread the love

കഴിഞ്ഞ ഏതാനും മാസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറെ ആക്രമിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന ജില്ലയാണ് കൊല്ലം.

തിയേറ്ററുകളിൽ നിറഞ്ഞാടിയ ഒരു തെക്കൻ തല്ല് കേസ് ഒടിടിയിലേക്ക്..

Spread the love

ബിജു മേനോനും റോഷൻ മാത്യുവും തിയറ്ററുകളിൽ കയ്യടി നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

വിവാഹ സംഘവുമായി പുറപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞു ; 25പേർക്ക് ദാരുണാന്ത്യം..

Spread the love

അപകടം സംഭവിച്ച വാഹനത്തിൽ 50പേർ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ആശാനും ശിഷ്യന്മാരും റെഡി ; ഐഎസ്എൽ കിക്കോഫിന് ഇനി രണ്ട് ദിവസം കൂടി..

Spread the love

ഐഎസ്എൽ ഒൻപതാം സീസണിൽ പന്തുരുളാൻ ഇനി രണ്ട് ദിവസം കൂടി. കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളാണ് മലയാളികളുടെ സ്വന്തം മഞ്ഞപ്പട. ഏഴാം തീയതി ഈസ്റ്റ് ബംഗാളിന് എതിരെയാണ് 9-ാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ മത്സരം.

Leave a Reply

You cannot copy content of this page