ദില്ലി പൊലീസിൽ എസ്.ഐ ആകാം ; നിരവധി ഒഴിവുകൾ, വനിതകൾക്കും അവസരം..

Spread the love

സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ. 4300 സബ് ഇൻസ്പെക്ടർ (ദില്ലി പൊലീസ് ആന്റ് സിഎപിഎഫ്) ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ  ssc.nic.in. അപേക്ഷ സമർപ്പിക്കാം.

W3Schools.com

തസ്തിക – സബ് ഇൻസ്പെക്ടർ (ജിഡി) സിഎപിഎഫ് ഒഴിവുകളുടെ എണ്ണം – 3960പേ ഓഫ് സ്കെയിൽ – 35400 – 112400/-ലെവൽ  6

തസ്തിക – സബ് ഇൻസ്പെക്ടർ (എക്സിക്യൂട്ടീവ്) – (സ്ത്രീ – പുരുഷൻ) ദില്ലി പൊലീസ്ഒഴിവുകളുടെ എണ്ണം – 228 പുരുഷൻമാർ, 112 സ്ത്രീകൾ.

അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിൽ അം​ഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദമുണ്ടായിരിക്കണം. 20-25 ആണ് പ്രായപരിധി. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിം​ഗ് എന്നിവയിലൂടെ അപേക്ഷ ഫീസ് അടക്കാം. ജനറൽ, ഒബിസി, ഇഡബ്ലിയു എസ് എന്നിവർക്ക് 100 രൂപയാണ് ഫീസ്. എസ് സി, എസ് ടി, വനിത, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല. ഉദ്യോ​ഗാർത്ഥികൾക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.

ആ​ഗസ്റ്റ് 10 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആ​ഗസ്റ്റ് 30 ആണ്. ഓൺലൈനായി ഫീസടക്കേണ്ട തീയതി ആ​ഗസ്റ്റ് 31. അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള തീയതി സെപ്റ്റംബർ 1. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നവംബറിലാണ്. പേപ്പർ 2 പരീക്ഷതീയതി ഉടൻ അറിയിക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും ഫിസിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തെര‍ഞ്ഞെടുപ്പ്.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page