കുന്നംകുളം എരുമപ്പെട്ടിയിൽ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റതായി സംശയം..

Spread the love

എരുമപ്പെട്ടി : എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയ്ക്ക് പാമ്പ് കടിയേറ്റതായി സംശയം. 8 -ാം ക്ലാസ് വിദ്യാർഥി ആദൂർ കറുപ്പം വീട്ടിൽ അജ്മൽ ഷായ്ക്കാണ് (13) പാമ്പുകടിയേറ്റതായി സംശയിക്കുന്നത്. കാലിൽ മുറിവേറ്റ കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

W3Schools.com

ശാരീരിക അസ്വസ്ഥതകളൊന്നും അനുഭവപ്പെടുന്നില്ലെങ്കിലും കുട്ടിയെ 24 മണിക്കൂർ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സ്കൂൾ കോമ്പൗണ്ടിൽ കൂട്ടുകാരോടൊത്ത് ഫുട്ബോൾ കളിക്കുകയായിരുന്നു. ദൂരെയ്ക്ക് തെറിച്ച ബോളെടുക്കാൻ പോയ കുട്ടിയുടെ കാലിലൂടെ പാമ്പിഴഞ്ഞെന്നാണ് കുട്ടി പറയുന്നത്.

ക്ലാസ് മുറിയിലെത്തി കാൽ പരിശോധിച്ചപ്പോഴാണ് കടിയേറ്റ രീതിയിൽ അടയാളം കണ്ടത്. ഉടൻ തന്നെ അധ്യാപകർ കുട്ടിയെ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അവസ്ഥതകളൊന്നും കുട്ടിയ്ക്ക് അനുഭവപ്പെടുന്നില്ല. പ്രാഥമിക രക്ത പരിശോധനയിൽ വിഷാംശം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിയെ 24 മണിക്കൂർ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്. കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page