രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ ; ശശി തരൂർ..

Spread the love

രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയെന്ന് ശശി തരൂർ എംപി. സർക്കാർ മാധ്യമങ്ങളെ ഭയപ്പെടുത്തി. മാധ്യമങ്ങളെ കീഴ്പ്പെടുത്തി. കേരളത്തിലെ സാഹചര്യം ഭേദമാണെന്നും ശശി തരൂർ പറഞ്ഞു.അഭിമുഖമായ ‘തരൂർ സ്പീക്കിംഗി’ലാണ് ശശി തരൂറിൻ്റെ അഭിപ്രായ പ്രകടനം.

കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത് നാണക്കേടാണെന്ന് തരൂർ പറഞ്ഞു. രാഷ്ട്രീയത്തിൽ ഇത് നല്ലതല്ല. നെഹ്റുവിനെ ചരിത്രത്തിൽ നിന്ന് നീക്കാനാവില്ല. കർണാടക സർക്കാരിൻ്റേത് ചെറിയ മനസാണ്. വിവാദ പരാമർശത്തിൽ കെടി ജലീൽ മാപ്പ് പറയണം. ഇമ്രാൻ ഖാൻ്റെ ഇന്ത്യൻ അനുകൂല പ്രസ്താവന ആഭ്യന്തര രാഷ്ട്രീയ ലക്ഷ്യത്തിനാണ്. റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യയുടെ ആദ്യ ഘട്ട നിലപാട് നാണക്കേടുണ്ടാക്കി. ഇത് മണിയടി മാധ്യമങ്ങളുടെ കാലമാണ്. കേരളം, പക്ഷേ അഭിമാനകരമാണ്. പിണറായി ചില നല്ല കാര്യങ്ങൾ ചെയ്തു. എല്ലാത്തിനും രാഷ്ട്രീയം കാണണോ? നല്ല കാര്യങ്ങളെ പിന്തുണയ്ക്കണം. മോശം കാര്യങ്ങളെ വിമർശിക്കണം. മുണ്ടുടുത്ത മോദിയെന്ന് പറയുന്നവരുണ്ടാവാം. അവർക്ക് കാരണങ്ങളുണ്ടാവാം. താൻ അത്തരക്കാരനല്ല. കേരളത്തിൻ്റെ ഭരണരീതി മാറണം. പാർട്ടികൾ ചെറുപ്പക്കാർക്ക് അവസരം നൽകണം. സ്ത്രീകൾക്ക് തുല്യ അവസരം നൽകണം. സിൽവർ ലൈനിനെ താൻ പിന്തുണച്ചിട്ടില്ല. പഠിച്ചിട്ട് പറയാമെന്നാണ് പറഞ്ഞത്. തൻ്റെ പ്രധാന കടപ്പാട് ജനങ്ങളോടാണ്. തൻ്റേത് പോസിറ്റീവ് രാഷ്ട്രീയമാണ് എന്നും ശശി തരൂർ പറഞ്ഞു.

W3Schools.com

About Post Author

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page