ഷാജഹാൻ കൊലപാതകം; കൊല്ലുമെന്ന് വാട്സ്ആപ്പ് സന്ദേശം ലഭിച്ചെന്ന് സുഹൃത്ത്.

Spread the love

പാലക്കാട്: കൊല്ലപ്പെട്ട മരുതറോഡ് ലോക്കൽ കമ്മിറ്റിയംഗം ഷാജഹാന് ആർ.എസ്.എസ്. പ്രവര്‍ത്തകരിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി കുടുംബ ത്തിന്റെ മൊഴി. നേരത്തെ സി.പി.എമ്മില്‍ ഉണ്ടായിരുന്നവരും പിന്നീടു ബി.ജെ.പിയില്‍ ചേര്‍ന്നവരുമാണ് ഇവര്‍ എന്നാണ് പറയുന്നത്. ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും ഷാജഹാന്‍റെ ഭാര്യ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മകനെ കൂടെ നടന്നവർ തന്നെയാണ് കൊലപ്പെടുത്തിയതെന്നും ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചിരുന്നില്ലെന്നും മാതാവ് എസ്. സുലേഖ പറയുന്നു. ആഗസ്റ്റ് 15ന് ഷാജഹാനെ കൊല്ലുമെന്ന് തരത്തിലുള്ള വാട്സ്ആപ്പ് സന്ദേശം ലഭിച്ചതായി സുഹൃത്ത് മുസ്തഫയും വ്യക്തമാക്കിയിട്ടുണ്ട്. വീടിനടുത്തുള്ള നവീൻ എന്നയാളാണ് സന്ദേശം അയച്ചതെന്നും മുസ്തഫ പറയുന്നു.

ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിലായിട്ടുണ്ട്. കൊലയാളി സംഘത്തിൽപെട്ടവരാണ് പിടിയിലായത്. ഒരാളെ പട്ടാമ്പിയിൽ നിന്നും മറ്റൊരാളെ പൊള്ളാച്ചിയിൽ നിന്നുമാണ് പിടികൂടിയത്. കേസിൽ എട്ടു പ്രതികളാണുള്ളത്. പ്രതികൾ ബി.ജെ.പി അനുഭാവികളാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നുണ്ട്. ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ് പോലിസ്.

W3Schools.com



കേസ് അന്വേഷിക്കാൻ പാലക്കാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. പാലക്കാട് ഡിവൈ.എസ്.പി വി.കെ. രാജുവാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്.

കഴിഞ്ഞദിവസം രാത്രിയാണ് ഷാജഹാനെ വീടിന് മുന്നിൽവച്ച് ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. തലക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകത്തിനു പിന്നിൽ ആർ.എസ്.എസ്സാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ആരോപിച്ചിട്ടുണ്ട്.

About Post Author

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page