
സുരേഷ് ഗോപി-ജോഷി ചിത്രം ‘പാപ്പൻ’ രാഷ്ട്രീയ സിനിമയാണെന്ന് പ്രചരിപ്പിക്കുന്നതിനെതിരെ നടി മാലാ പാർവതി.സോഷ്യൽ മീഡിയയിൽ പാപ്പന്റെ പോസ്റ്റർ നടി പങ്കുവച്ചതിന് പിന്നാലെ നിരവധി മോശം കമന്റുകൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി നടി രംഗത്തെത്തിയത്.
അവർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ട തിങ്ങനെ:രാഷ്ട്രീയ എതിർപ്പുകൾ രാഷ്ട്രീയമായി തീർക്കണമെന്നും ഇത്തരം കമന്റുകൾ ഒഴിവാക്കണം. ‘ബഹുമാനപ്പെട്ട എഫ്ബി പേജിലെ സ്നേഹിതരേ, ഒരപേക്ഷയുണ്ട്.’പാപ്പൻ’ എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റർ, ഷെയർ ചെയ്തതോടെ പോസ്റ്ററിന്റെ താഴെ ചില മോശം കമന്റുകൾ കാണാനിടയായി. ദയവ് ചെയ്ത് അത് ഒഴിവാക്കുക. നിങ്ങളുടെ രാഷ്ട്രീയ എതിർപ്പുകൾ..രാഷ്ട്രീയമായി തീർക്കുക’.
കഴിഞ്ഞദിവസമായിരുന്നു പാപ്പൻ എന്ന ചിത്രത്തിന്റെ വിജയത്തേക്കുറിച്ചുള്ള ഒരു പോസ്റ്റർ തന്റെ ഫെയ്സ്ബുക്ക് പേജിൽ മാലാ പാർവതി പോസ്റ്റ് ചെയ്തത്.സുരേഷ് ഗോപിയുടെ രാഷ്ട്രീയം സൂചിപ്പിച്ചുകൊണ്ട് ഈ പോസ്റ്റിന് താഴെ നിരവധി കമന്റുകൾ വന്നിരുന്നു. ഇതിനുള്ള മറുപടിയാണ് നടി ഇപ്പോൾ നൽകിയിരിക്കുന്നത്.