അരക്കോടിയും കടന്ന് സീതാരാമം..

Spread the love

മലയാളികളുടെ സ്വന്തം കുഞ്ഞിക്ക, ദുൽഖർ സൽമാൻ നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘സീതാ രാമം’. ഇപ്പോഴിതാ ചിത്രം ആഗോള കളക്ഷൻ അമ്പത് കോടി കവിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം.

സീതാ രാമം ചിത്രത്തിൽ ചുവടുകൾ വയ്ക്കുന്ന ഒരു രംഗത്തിന്റ വീഡിയോ പങ്കുവെച്ചാണ് കളക്ഷൻ 50 കോടി കടന്ന വിവരം ദുൽഖർ അറിയിച്ചത്. സീതാരാമം വിജയിപ്പിച്ച തെലുങ്ക് പ്രേക്ഷകർക്ക് നന്ദിയറിയിച്ച് ദുൽഖർ സൽമാൻ നേരത്തെ രംഗത്തെത്തിയിരുന്നു.

ഹനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് തീയറ്ററുകളിൽനിന്ന് മികച്ച പ്രതികരണവും ലഭിക്കുന്നു. ആഗസ്ത് 5നാണ് ചിത്രം റിലീസ് ചെയ്തത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലൂടെയാണ് ദുൽഖർ ആരാധകർക്ക് നന്ദി അറിയിച്ചത്. നിരവധി പ്രതിഭകളുടെ പ്രയത്നമാണ് ‘സീതാരാമം’ എന്നും അതിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഓരോരുത്തരുമാണ് സിനിമയെ മനോഹരമാക്കിയതെന്നും ദുൽഖർ കുറിച്ചു. തന്നെ ഏറ്റെടുത്ത തെലുങ്ക് സിനിമാ പ്രേമികൾക്ക് നന്ദി അറിയിച്ചാണ് താരത്തിന്റെ വൈകാരികമായ കുറിപ്പ് അവസാനിക്കുന്നത്.


ചിത്രത്തിൽ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. സീതയായിട്ടാണ് നടി മൃണാൾ താക്കൂർ എത്തുന്നത്. അഫ്രീൻ എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്. സുമന്ത്, ഭൂമിക ചൗള, പ്രകാശ് രാജ്, തരുൺ ഭാസ്‌കർ, ജിഷു സെൻഗുപ്ത, സച്ചിൻ ഖേദേക്കർ, ശത്രു, മുരളി ശർമ, വെണ്ണല കിഷോർ എന്നിവരാണ് മറ്റു താരങ്ങൾ.

W3Schools.com

About Post Author

Related Posts

സുരേഷ് ഗോപി ചിത്രത്തിന്റെ പോസ്റ്റർ വിവാദത്തിൽ..

Spread the love

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേ ഹൂം മൂസ’യുടെ പോസ്റ്റർ വിവാദത്തിൽ

നാല്പതാം വയസ്സിലും തിളങ്ങി ലെന ; ചിത്രങ്ങൾ ഏറ്റടുത്ത് സോഷ്യൽ മീഡിയ..

Spread the love

ഏത് പ്രായത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും നിഷ്പ്രയാസം സാധിക്കും എന്നത് തന്നെയാണ് ലെനയെ മറ്റ് നടിമാരില്‍ നിന്നും വ്യത്യസ്തയാകുന്നത്.

പൊന്നിയിൻ സെൽവനെ വരവേൽക്കാൻ ഒരുങ്ങി കേരളം ;ചിത്രം നാളെ പ്രേക്ഷകരിലേക്ക്..

Spread the love

ചലച്ചിത്ര പ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം നാളെ മുതല്‍ കേരളത്തില്‍ അവതരിപ്പിക്കുന്നത് ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.

ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും..

Spread the love

സിനിമ പ്രൊമോഷനിടെ, ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും

നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ..

Spread the love

കൊച്ചി മരട്  പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 509,354(a), 294 ബി പ്രകാരമാണ് കേസടുത്തിരിക്കുന്നത്. 

തെന്നിന്ത്യൻ യുവനടി ദീപയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി..

Spread the love

തമിഴ് സിനിമാലോകത്തെ പ്രതിഭാധനയായ യുവനടി ദീപ എന്ന പോളിൻ ജെസീക്കയെയാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Leave a Reply

You cannot copy content of this page