‘ബ്രൂസ്‌ലി’ക്കൊപ്പം റോബിൻ രാധാകൃഷ്ണനും ; എത്തുന്നത് വില്ലൻ വേഷത്തിൽ..

Spread the love

കഴിഞ്ഞ ബിഗ് ബോസ് സീസണ്‍ ഷോയില്‍ ശ്രദ്ധ നേടിയ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ നിന്ന് പുറത്തായതിന് ശേഷം നിരവധി ഉദ്ഘാടന പരിപാടികളിലും മറ്റുമാണ് റോബിന്‍ പങ്കെടുത്തത്. അതിന് പിന്നാലെ റോബിന്‍ നായകനായ ചിത്രവും പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ റോബിന്‍ തന്റെ രണ്ടാം ചിത്രത്തിനും കൈകൊടുത്തിരിക്കുകയാണ്.

ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ്‌ലി എന്ന ചിത്രത്തിലാണ് റോബിന്‍ വില്ലനായി രംഗത്തെത്താൻ പോകുന്നത്. അമ്പത് കോടി രൂപയിലേറെ മുടക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്.

ചിത്രത്തില്‍ പ്രതിനായകനായാണ് റോബിനെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കോഴിക്കോട് ഗല്ലേറിയ മാളില്‍ നടന്നിരുന്നു. സംവിധായകന്‍ വൈശാഖ്, ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ എന്നിവരോടൊപ്പം റോബിനും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

റോബിന്‍ തന്റെ മകനെ പോലെയാണെന്നാണ് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ പറഞ്ഞത്. നേരത്തെ റോബിന്‍ ഡോക്ടറായി ജോലി ചെയ്തിരുന്നത് തന്റെ ആശുപത്രിയിലായിരുന്നു. അവിടെ നിന്നാണ് താരം ബിഗ് ബോസിലേക്ക് പോയതെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.

റോബിന്‍ ബിഗ് ബോസില്‍ നിന്ന് ഇറങ്ങി ദിവസങ്ങള്‍ കഴിഞ്ഞയുടന്‍ തന്നെ സിനിമാ പ്രവേശനം പ്രഖ്യാപിച്ചിരുന്നു. മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത് ചിത്രത്തില്‍ നായകനായെത്തുന്നു റോബിന്‍ എന്ന പ്രഖ്യാപനമാണ് നടന്നത്.

W3Schools.com

About Post Author

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page