ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരം ഇന്ന് മുതൽ ; മത്സരം കാണാനുള്ള വഴികൾ നോക്കാം..

Spread the love

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടങ്ങൾ ഇന്ന് തുടക്കമാവും. ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ആഴ്സണൽ ക്രിസ്റ്റൽ പാലസിനെ നേരിടും. ക്രിസ്റ്റൽ പാലസിന്‍റെ തട്ടകമായ ലണ്ടനിലെ സെല്‍ഹേഴ്സ്റ്റ് പാര്‍ക്കിൽ ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.30നാണ് മത്സരം ആരംഭിക്കുക.


കളി കാണാനുള്ള വഴികൾ ഇങ്ങനെ..

ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലാണ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കാണാനാകുക. സ്റ്റാര്‍ സ്പോര്‍ട്സ് സെലക്ടില്‍ ഇംഗ്ലീഷ് കമന്‍ററിയും സ്റ്റാര്‍ സ്പോര്‍ട്സ് 3യില്‍ പ്രധാന മത്സരങ്ങളുടെ പ്രാദേശിക കമന്‍ററിയും ലഭ്യമാകും. ഇതിന് പുറമെ സ്ട്രീമിംഗ് ആപ്ലിക്കേഷനായ ഹോട് സ്റ്റാര്‍ വിഐപിയിലും ജിയോ ടിവിയിലും മത്സരങ്ങള്‍ തത്സമയം കാണാനാകും.

കഴിഞ്ഞ സീസണിൽ പോയന്‍റ് പട്ടികയില്‍ ആഴ്സണൽ അ‍ഞ്ചാമതും ക്രിസ്റ്റൽ പാലസ് പന്ത്രണ്ടാമതുമായിരുന്നു ഫിനിഷ് ചെയ്തത്. എല്ലാ കിരീടങ്ങൾക്കും പൊരുതാൻ ശേഷിയുള്ള സംഘവുമായാണ് മികേൽ അർട്ടേറ്റ ഇത്തവണ ആഴ്സണലുമായി എത്തുന്നത്. ഗബ്രിയേൽ ജെസ്യൂസ്, അലക്സാണ്ടർ സിൻചെൻകോ, ഫാബിയോ വിയേര, മാറ്റർ ടർണർ, മാർക്വീഞ്ഞോസ് എന്നിവരാണ് ഇത്തവണ ടീമിലെത്തിയ പ്രമുഖർ. ഷാക്ക, മാർട്ടിനല്ലി, സാക, ഒഡേഗാർഡ് തുടങ്ങിയവർ കൂടി ചേരുമ്പോൾ ആഴ്സണൽ എതിരാളികൾക്ക് വെല്ലുവിളിയാവും.

ആഴ്സണലിന്‍റെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ പാട്രിക് വിയേരയുടെ ശിക്ഷണത്തിലാണ് ക്രിസ്റ്റൽ പാലസ് ഇറങ്ങുന്നത്. പ്രീമിയർ ലീഗിൽ ഇരുടീമും ഏറ്റുമുട്ടിയത് 26 കളിയിൽ. ആഴ്സണൽ പതിനാലിൽ ജയിച്ചപ്പോൾ ക്രിസ്റ്റൽ പാലസിന് ജയിക്കാനായത് നാല് കളിയിൽ മാത്രം.

പ്രീമിയര്‍ ലീഗിന്‍റെ മുപ്പതാം വാര്‍ഷികം കൂടിയാണ് ഇത്തവണത്തേത്. ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ ആകെ 38 മത്സരങ്ങളാണ് ഓരോ ടീമുകളും കളിക്കുക.കഴിഞ്ഞ രണ്ട് സീസണുകളിലും കിരീടം നേടിയ മാഞ്ചസ്റ്റര്‍ സിറ്റി ഹാട്രിക്ക് കിരീടം തേടിയാകും ഇത്തവണ ഇറങ്ങുക.

W3Schools.com

About Post Author

Related Posts

ചെസ് ഒളിംപ്യാഡില്‍ വ്യക്തിഗത സ്വര്‍ണവും ടീം ഇനത്തില്‍ വെങ്കല മെഡലും തൃശൂക്കാരന്; ഗ്രാന്റ് മാസ്റ്റര്‍ നിഹാല്‍ സരിനെ അഭിനന്ദിക്കാന്‍ ജില്ലാ കലക്ടറെത്തി.

Spread the love

രാജ്യത്തിന്റെ മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച നിഹാല്‍ രാജ്യത്തിനും പ്രത്യേകിച്ച് തൃശൂരിനും അഭിമാനമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

ഇന്ത്യൻ ഫുട്‌ബോളിന് വൻ തിരിച്ചടി ; നിരവധി മത്സരങ്ങൾ നഷ്ടമാകും..

Spread the love

ഫിഫ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ സസ്പെൻഡ് ചെയ്തു. Fifa suspended AIFF

സന്ദേശ് ജിങ്കൻ ബെംഗളൂരു എഫ്സിയിൽ..

Spread the love

2020 ൽ ബ്ലാസ്റ്റേഴ്സിൽ നിന്ന് റെക്കോർഡ് തുകക്ക് എടികെ മോഹൻ ബഗാനിലെത്തിയ ജിങ്കൻ ഒരു വർഷത്തേക്കാണ് സിബെനിക്കുമായി കരാർ ഒപ്പിട്ടിരുന്നത്.

ഖത്തർ ലോകകപ്പ് തീയതി മാറ്റിയേക്കും.

Spread the love

ലോകകപ്പ് നവംബർ 21 തിങ്കളാഴ്ച ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഒരു ദിവസം പിന്നിലേക്ക് നീക്കി ലോകകപ്പ് നവംബർ 20, ഞായറാഴ്ച ആരംഭിച്ചേക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലോകത്ത് എവിടെ കളി നടന്നാലും, അവിടെ സഞ്ജു ഫാൻസ് കാണും ; സഞ്ജുവിന്റെ പേര് പറഞ്ഞപ്പോൾ ഇളകിമറിഞ്ഞ് സ്റ്റേഡിയം..

Spread the love

വെസ്റ്റ് ഇന്‍ഡീസിന് എതിരായ നാലാം ടി20യിലും ടോസ് സമയത്ത് രോഹിത് ശര്‍മ്മ, സഞ്ജു കളിക്കുന്ന കാര്യം അറിയിച്ചപ്പോഴും ഗാലറി ഇളകിമറിഞ്ഞു. സഞ്ജു… സഞ്ജു… വിളികളോടെയായിരുന്നു ഫ്ലോറിഡയില്‍ ആരാധകരുടെ ആഘോഷം.

റൊണാൾഡോക്കെതിരെ രൂക്ഷ വിമർശനം..

Spread the love

റൊണാള്‍ഡോയുടെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് ടെന്‍ ഹാഗ് വ്യക്തമാക്കി.

Leave a Reply

You cannot copy content of this page