ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചിരുന്നാൽ അപകടം, കുട്ടികളുടെ ശ്രദ്ധ പാളും ; മുസ്ലിം ലീഗ്

Spread the love

ലിംഗ സമത്വത്തിന്‍റെ പേരില്‍ വിദ്യാലയങ്ങളിൽ ലിബറലിസം കൊണ്ടു വരാനാണ് സർക്കാർ ശ്രമമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം കുറ്റപ്പെടുത്തി. ലിംഗ സമത്വ യൂണിഫോമിനോട് എതിർപ്പില്ല. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്നാൽ അപകടമാണ്.

W3Schools.com

ആൺ-പെൺ വ്യത്യാസമില്ലാതെ കുട്ടികളെ ഒരുമിച്ച് ഇരുത്താനുള്ള നീക്കം അംഗീകരിക്കില്ല. ജൻഡർ ന്യൂട്രൽ വിഷയത്തെ മതപരമായല്ല ലീഗ് കാണുന്നത്. ധാർമിക പ്രശ്നമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ പാളിപോകും ജപ്പാൻ ഇതിന് ഉദാഹരണമാണ് ജപ്പാനിൽ ഫ്രീ സെക്സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞെന്നും പി എം എ സലാം പറഞ്ഞു.

ലിംഗസമത്വ വിഷയത്തില്‍ കടുത്ത പരാമര്‍ശങ്ങളുമായി മുസ്‍ലിം ലീഗ് നേതാവ് എം.കെ മുനീര്‍ ഇന്നലെ രംഗത്ത് വന്നിരുന്നു. ലിംഗസമത്വം നടപ്പാക്കിയാല്‍ സ്കൂളുകളില്‍ ലൈംഗീക അതിക്രമം പെരുകുമെന്നാണ് മുനീര്‍ പറഞ്ഞത്.. സ്വവര്‍ഗരതിക്ക് അംഗീകാരം നല്‍കുന്ന നടപടിയാകും ഇത്. ഇതോടെ പോക്സോ കേസുകള്‍ പോലും അപ്രസക്തമാകുമെന്നും മുനീര്‍ ആരോപിച്ചു.

പാഠ്യപദ്ധതി പരിഷ്കരണ സമിതിയുടെ കരട് റിപ്പോര്‍ട്ടില്‍ ലിംഗസമത്വ യൂണിഫോം അടക്കമുളള നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ലീഗ് നേതൃത്വത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് എംകെ മുനീര്‍ വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയത്. ലിംഗസമത്വ ആശയം നടപ്പാക്കാനൊരുങ്ങുന്ന മുഖ്യമന്ത്രി സാരിയുടുക്കുമോ എന്ന് നേരത്തെ എംഎസ്എഫ് വേദിയില്‍ ചോദിച്ച മുനീര്‍ ലീഗ് അനുകൂല അധ്യാപക സംഘടനയുടെ സെമിനാറില്‍ കൂടുതല്‍ ആരോപണങ്ങളിലേക്ക് കടന്നു. സ്ത്രീയും പുരുഷനും തമ്മിലുളള ആകര്‍ഷണത്തിനു പകരം സ്വവര്‍ഗ്ഗ രതിയെ പ്രോല്‍സാഹിപ്പിക്കുന്നതാണ് ലിംഗസമത്വ ആശയമെന്ന് മുനീര്‍ ആരോപിച്ചു. ഇതോടെ പോക്സോ കേസുകള്‍ വരെ അപ്രസക്തമാകുമെന്നും മുനീര്‍ പറഞ്ഞു വച്ചു.

പ്രസംഗം ചര്‍ച്ചയായതോടെ മാധ്യമങ്ങളെ കണ്ട മുനീര്‍ തന്‍റെ വാക്കുകള്‍ ഒരു വിഭാഗം വളച്ചൊടിച്ചെന്ന് പറഞ്ഞെങ്കിലും ആദ്യം പറഞ്ഞ അതേ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ലിംഗസമത്വ യൂണിഫോം അടക്കം പാഠ്യപദ്ധതി പരിഷ്കരണ സമിതിയുടെ കരട് റിപ്പോര്‍ട്ടിനെതിരെ മുസ്ലിം ലീഗ് കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെ യോഗത്തില്‍ എപി സുന്നി വിഭാഗം ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. വിഷയത്തില്‍ പളളികള്‍ തോറും പ്രചാരണം നടത്താന്‍ സമസ്തയും തീരുമാനിച്ചിട്ടുണ്ട്.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

വലിയ ചുഴികൾ, അപകടങ്ങൾ തുടർക്കഥ ; കല്ലാറിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത..

Spread the love

അപകടം തുടർക്കഥയായതോടെ തിരുവനന്തപുരം വിതുര കല്ലാറിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. പ്രദേശവാസികളുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ കല്ലാറിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്.

കേരളത്തിലെ കുറ്റകൃത്യങ്ങൾ കൂടുതൽ ഈ ജില്ലയിൽ ; ഇതുവരെയുള്ള കണക്കുകൾ ഇങ്ങനെ..

Spread the love

കഴിഞ്ഞ ഏതാനും മാസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറെ ആക്രമിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന ജില്ലയാണ് കൊല്ലം.

തിയേറ്ററുകളിൽ നിറഞ്ഞാടിയ ഒരു തെക്കൻ തല്ല് കേസ് ഒടിടിയിലേക്ക്..

Spread the love

ബിജു മേനോനും റോഷൻ മാത്യുവും തിയറ്ററുകളിൽ കയ്യടി നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

വിവാഹ സംഘവുമായി പുറപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞു ; 25പേർക്ക് ദാരുണാന്ത്യം..

Spread the love

അപകടം സംഭവിച്ച വാഹനത്തിൽ 50പേർ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ആശാനും ശിഷ്യന്മാരും റെഡി ; ഐഎസ്എൽ കിക്കോഫിന് ഇനി രണ്ട് ദിവസം കൂടി..

Spread the love

ഐഎസ്എൽ ഒൻപതാം സീസണിൽ പന്തുരുളാൻ ഇനി രണ്ട് ദിവസം കൂടി. കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളാണ് മലയാളികളുടെ സ്വന്തം മഞ്ഞപ്പട. ഏഴാം തീയതി ഈസ്റ്റ് ബംഗാളിന് എതിരെയാണ് 9-ാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ മത്സരം.

വിജയദശമി ; ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് ആദ്യക്ഷരം കുറിക്കും..

Spread the love

ക്ഷേത്രത്തിൽ പുലർച്ചെ നാലുമണി മുതൽ തന്നെ എഴുത്തിനിരുത്തൽ ആരംഭിച്ചു.

Leave a Reply

You cannot copy content of this page