നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി..

Spread the love

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നരേന്ദ്ര മോദി ചരിത്രത്തെ തിരുത്താന്‍ ശ്രമിക്കുകയാണ്. ചരിത്രം സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ചവരുടേതല്ല. പുതിയ ചരിത്രം രചിക്കാനായാണ് സംഘപരിവാറും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്‌ഐ ഫ്രീഡം സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

W3Schools.com

രാജ്യത്തിന്റെ വൈസ്രോയിയുടെ മുന്നില്‍ പോയി നമ്മള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ല, ഞങ്ങള്‍ നിങ്ങള്‍ക്കെതിരല്ല നിങ്ങളുടെ കൂടെയാണ് എന്ന് പറഞ്ഞവരാണ് അന്നത്തെ സംഘപരിവാര്‍ വിഭാഗം. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോടൊപ്പം ഞങ്ങളില്ല എന്ന് പറഞ്ഞ ഒരു വിഭാഗത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ ഇപ്പോള്‍ സ്വാതന്ത്ര്യ സമരത്തിന്റെ നേരവകാശികളായി ചരിത്രം തിരുത്തിയെഴുതാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഗോള്‍വാള്‍ക്കറുടേയും സവര്‍ക്കറുടേയും ആശയങ്ങള്‍ പിന്തുടരുന്ന വര്‍ഗീയ വാദികള്‍ ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ നിര്‍മ്മാണത്തിന് പിന്നിലെ വിശാലസങ്കല്‍പ്പത്തെ, മതനിരപേക്ഷ സ്വഭാവത്തെ തന്നെ അട്ടിമറിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആ വര്‍ഗീയവാദികളാലാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നയിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page