കണക്ക് പ്രകാരം പിരിക്കേണ്ടത് 25 രൂപ, പിരിക്കുന്നത് 80 ; പാലിയേക്കരയിലെ പകൽക്കൊള്ള..

Spread the love

മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിൽ പാലിയേക്കരയിൽ ടോൾ ഇനത്തിൽ പിരിക്കുന്നത് മൂന്നിരട്ടി തുക. സർക്കാർ മാനദണ്ഡങ്ങൾ അട്ടിമറിച്ച് തുക നിശ്ചയിച്ചതിനും തെളിവുണ്ട്. ടോൾ തുക നിശ്ചയിക്കാനുള്ള മൊത്തവില സൂചിക തിരുത്തിയാണ് പുതിയ തുക നിശ്ചയിച്ചിരിക്കുന്നത്.

W3Schools.com

മിനിസ്ട്രി ഓഫ് ഇക്കണോമിക്‌സ് അഡൈ്വസരുടെ ഓഫീസിൽ നിന്നും പുറത്തിറക്കുന്ന ‘WPI’ അഥവാ മൊത്ത വില സൂചികയാണ് ടോൾ പിരിയ്ക്കാനുള്ള മാനദണ്ഡം. മൊത്തവില സൂചിക തിരുത്തിയാണ് NHAI പാലിയേക്കരയിൽ ടോൾ നിശ്ചയിച്ചിരിക്കുന്നത്. തുക നിശ്ചയിക്കാനുളള മാനദണ്ഡം 2011 ജൂൺ മാസം പുറത്തിറക്കിയ ഗസറ്റഡ് വിജ്ഞാപനത്തിൽ വ്യക്തമാണ്.
നോട്ടിഫിക്കേഷൻ ഫോർമുല പ്രകാരം അടിസ്ഥാന ഫീസ് നിരക്കിനെ മൊത്തവില സൂചിക കൊണ്ടും ആകെ ദൂരം കൊണ്ടും ഗുണിച്ചാണ് ടോൾ നിശ്ചയിക്കണ്ടേത്.

WPI – B എന്നത് അതാത് വർഷം മാർച്ചിലെ WPI ആണ്. WPI – A എന്നത് 1997 ലെ WPI ആണ്. ഇങ്ങനെ ടോൾ നിശ്ചയിച്ചാൽ കാറിന്റെ അടിസ്ഥാന ഫീസ് 40 പൈസ WPI – A – 131.4ഉം WPI – B – 129.9 ഉം ആണ്. ടോട്ടൽ ദൂരം 64.94 കിലോമീറ്റർ. കണക്കുപ്രകാരം 25 രൂപയാണ് ടോൾ നിരക്ക്. എന്നാൽ കാറിന് ഇപ്പോൾ പിരിക്കുന്നത് 80 രൂപ.

WPI കണക്കാക്കിയത് 129 ന് പകരം 359 രൂപ. അതുപോലെ മാൾട്ടി ആക്‌സിൽ വാഹനങ്ങളിൽ നിന്നും ഈടാക്കുന്നത് 144.45 രൂപക്ക് പകരം 445 രൂപയാണ്. നഷ്ടത്തിലായതിനാൽ മൊത്തവില സൂചിക തിരുത്തിയെന്നാണ് വിശദീകരണം.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

പ്രഭുലാൽ പ്രസന്നൻ അന്തരിച്ചു..

Spread the love

അപൂർവരോഗത്തിനെതിരെ മനോധൈര്യത്താൽ പോരാടി ശ്രദ്ധേയനായ പ്രഭുലാൽ പ്രസന്നൻ (25) അന്തരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥകളും കാരണം ചികിത്സയിലായിരുന്നു.

വലിയ ചുഴികൾ, അപകടങ്ങൾ തുടർക്കഥ ; കല്ലാറിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത..

Spread the love

അപകടം തുടർക്കഥയായതോടെ തിരുവനന്തപുരം വിതുര കല്ലാറിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. പ്രദേശവാസികളുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ കല്ലാറിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്.

കേരളത്തിലെ കുറ്റകൃത്യങ്ങൾ കൂടുതൽ ഈ ജില്ലയിൽ ; ഇതുവരെയുള്ള കണക്കുകൾ ഇങ്ങനെ..

Spread the love

കഴിഞ്ഞ ഏതാനും മാസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറെ ആക്രമിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന ജില്ലയാണ് കൊല്ലം.

തിയേറ്ററുകളിൽ നിറഞ്ഞാടിയ ഒരു തെക്കൻ തല്ല് കേസ് ഒടിടിയിലേക്ക്..

Spread the love

ബിജു മേനോനും റോഷൻ മാത്യുവും തിയറ്ററുകളിൽ കയ്യടി നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

വിവാഹ സംഘവുമായി പുറപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞു ; 25പേർക്ക് ദാരുണാന്ത്യം..

Spread the love

അപകടം സംഭവിച്ച വാഹനത്തിൽ 50പേർ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ആശാനും ശിഷ്യന്മാരും റെഡി ; ഐഎസ്എൽ കിക്കോഫിന് ഇനി രണ്ട് ദിവസം കൂടി..

Spread the love

ഐഎസ്എൽ ഒൻപതാം സീസണിൽ പന്തുരുളാൻ ഇനി രണ്ട് ദിവസം കൂടി. കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളാണ് മലയാളികളുടെ സ്വന്തം മഞ്ഞപ്പട. ഏഴാം തീയതി ഈസ്റ്റ് ബംഗാളിന് എതിരെയാണ് 9-ാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ മത്സരം.

Leave a Reply

You cannot copy content of this page