ഒരുമനയൂർ മൂന്നാംകല്ലിൽ ദേശീയപാതയ്‌ക്കരികിലെ വൻ ചീനിമരം വീടിനു മുകളിലേക്ക് കട പുഴക്കി വീണു; തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റ്‌ ഒടിഞ്ഞു വീണത് ഓട്ടോറിക്ഷയിലേക്ക്. വൻ അപകടം ഒഴിവായത് തല നാരിഴയ്ക്ക്.

Spread the love

ഒരുമനയൂർ: മൂന്നാംകല്ലിൽ ദേശീയപാതയ്‌ക്കരികിലെ വൻ ചീനിമരം വീടിനു മുകളിലേക്ക് കട പുഴക്കി വീണു. തൊട്ടടുത്ത ഓട്ടോ പാർക്കിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിലേക്ക് ഇലക്ട്രിക് പോസ്റ്റ്‌ ഒടിഞ്ഞു വീഴുകയും ചെയ്തു.

W3Schools.com

മൂന്നാംകല്ല് സെന്ററിൽ ഇരുവശവും സ്ഥിതി ചെയ്യുന്ന ചീനി മരങ്ങളിൽ ഒന്നാണ് കടപുഴക്കി വീണത്. കുഞ്ഞു മുഹമ്മദ് ഹാജിയുടെ വീടിനു മുകളിലേക്കാണ് കടപുഴക്കി മരം വീണത്. തൊട്ടടുത്ത ബിൽഡിങ്ങിനും കെടുപാട് പറ്റിയിട്ടുണ്ട്.

ഇതിനിടെ തൊട്ടടുത്ത രണ്ട് ഇലക്ട്രിക് പോസ്റ്റും ഒടിഞ്ഞു വീഴുകയും ഒരു പോസ്റ്റ്‌ ഓട്ടോപാർക്കിൽ നിർത്തിയിട്ടിരുന്ന ഷഹീറിന്റെ ഓട്ടോയിലേക്ക് വീഴുകയും ചെയ്തു.

മരം ദേശീയ പാതയിലേക്ക് വീഴാതിരുന്നതും, വീടിനു മുകളിലെ ട്രെസിനു മുകളിലേക്ക് വീണതും വൻ അപകടം ഒഴിവായി. പോസ്റ്റ് വീഴുമ്പോൾ ഓട്ടോ ഡ്രൈവർ വാഹനത്തിൽ ഇല്ലാതിരുന്നതും രക്ഷയായി.

കഴിഞ്ഞ മാസവും ടോളിന് സമീപം ഒരു ചീനി മരം കടപുഴക്കി ദേശീയ പാതയ്ക്ക് സൈഡിലേക്ക് വീനിരുന്നു. നിലവിൽ പല മരങ്ങളും ഇതെ അപകടനിലയിലാണ് സ്ഥിതി ചെയ്യുന്നത്.

സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ യുവജന കലാവേദി പ്രവർത്തകരും ഗുരുവായൂരിൽ നിന്നെത്തിയ ഫയർ ഫോഴ്‌സും ചേർന്ന് മരം വെട്ടി മാറ്റി.

About Post Author

Related Posts

ആഭരണങ്ങള്‍ കൊണ്ട് മാറിടം മറച്ച് ജാനകി; ചിത്രം വൈറൽ..

Spread the love

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌മുന്നേറുന്ന ‘ഹോളി വൂണ്ട്. ‌‌

സിനിമയിൽ നിന്ന് പ്രചോദനം; 20 ലിറ്റർ പെട്രോൾ ദേഹത്ത് ഒഴിച്ച് യുവാവ് ആത്മഹത്യാ ചെയ്തു..

Spread the love

ആത്മഹത്യ ചെയ്ത ശേഷം തനിക്ക് മുക്തി ലഭിക്കുമെന്ന് പിതാവിനോട് പറയുന്ന വീഡിയോയും യുവാവ് തയ്യാറാക്കിയതായി റിപ്പോർട്ടുണ്ട്.

അപകടങ്ങളിൽ രക്ഷകരാകാൻ ഇനി ചുമട്ടു തൊഴിലാളികളും ; സിഐടിയു റെഡ് ബ്രിഗേഡ് വരുന്നു..

Spread the love

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി തുടങ്ങുന്നു.

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ..

Spread the love

നിരോധിത മയക്കുമരുന്നുമായി 2 പേർ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. തൃശ്ശൂർ കേച്ചേരി ദേശത്ത് പറപ്പൂപ്പറമ്പിൽ വീട്ടിൽ, ദയാൽ (27) ആളൂർ മന റോഡിൽ കോട്ടയിൽ വീട്ടിൽ അഖിൽ (24) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

കൗൺസിലർ, ഗസ്റ്റ് ലക്ചറർ, അക്കൗണ്ട്‌സ് ഓഫീസർ ; ജോലി അവസരം..

Spread the love

നിരവധി ജോലി അവസരങ്ങൾ..

മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാതയ്ക്ക് പുതിയ കരാർ കമ്പനി ; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിന് 75 കോടി പിഴ..

Spread the love

മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപണിക്കായി പുതിയ കരാർ കമ്പനി ഉടനുണ്ടാകും. ഈ മാസം 25 ന് പുതിയ കരാറുകാരെ പ്രഖ്യാപിക്കുമെന്ന് NHAl അറിയിച്ചു. 60 കോടി രൂപയുടെ കരാറാണ് പുതിയ കമ്പനിക്ക് നൽകുക.

Leave a Reply

You cannot copy content of this page