ഒരുമനയൂർ പഞ്ചായത്തിലെ ശീതീകരിച്ച അങ്കണവാടി കുരുന്നുകൾക്ക് തുറന്നു നൽകി.

Spread the love

ഒരുമനയൂർ: ഗ്രാമപഞ്ചായത്തിലെ കരുവാരക്കുണ്ട് 34-ാം നമ്പർ അങ്കണവാടി കുരുന്നുകൾക്ക് തുറന്നു നൽകി.

W3Schools.com

ടി എൻ പ്രതാപൻ എംപിയുടെ 2019 -20 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടി യാഥാർത്ഥ്യമാക്കിയത്.

ആർ.എം കബീർ മുഹമ്മദാലി എന്ന വ്യക്തി സൗജന്യമായി പഞ്ചായത്തിന് വിട്ടു നൽകിയ 3 സെന്റ് സ്ഥലത്താണ് ശിശു സൗഹൃദവും ശീതീകരിച്ച ക്ലാസ് മുറികളോട് കൂടിയ അത്യാധുനിക അങ്കണവാടി നിർമ്മിച്ചത്.


504 ചതുരശ്രയടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ ഹാൾ, അടുക്കള, വരാന്ത, ശുചിമുറി, ബേബി ഫ്രണ്ട്ലി ടോയ്ലറ്റ്, സ്റ്റോർ റും എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

കുട്ടികൾക്ക് കൗതുകമേകാൻ മനോഹരമായ ആർട്ട് വർക്കും നടത്തിയിട്ടുണ്ട്. ആറ് മാസം കൊണ്ടാണ് അങ്കണവാടിയുടെ പണി പൂർത്തീകരിച്ചത്.

ടി എൻ പ്രതാപൻ എംപി അങ്കണവാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി സി ഷാഹിബാൻ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് കെ വി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആഷിത കുണ്ടിയത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ ടി ഫിലോമിന, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി ഷാജി, ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി അനിത രാമൻ, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

About Post Author

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page