ദേശീയപതാക കത്തിച്ചു ; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ..

Spread the love

മലപ്പുറം: വഴിക്കടവിൽ ദേശീയ പതാക കത്തിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പൂവത്തിപ്പൊയിൽ കുന്നത്ത് കുഴിയിൽ വീട്ടിൽ ചന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വഴിക്കടവ് പഞ്ചായത്തിന് മുൻവശമുള്ള റോഡിലാണ് മാലിന്യങ്ങളുടെ കൂട്ടത്തിൽ ഇട്ട് പ്ലാസ്റ്റിക് നിർമ്മിതമായ ദേശീയ പതാക കത്തിച്ചത്.

W3Schools.com

വഴിക്കടവ് സി ഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വഴിക്കടവ് പഞ്ചായത്തിന് മുൻവശം കച്ചവടം നടത്തുന്നയാളാണ് ചന്ദ്രൻ. ദേശീയ പതാകയെ അവമതിച്ചതിനെതിരെ ദേശീയ ബഹുമതികളെ അപമാനിക്കൽ തടയൽ നിയമം 1971 എസ് (2), ഐപിസി 269, 278, കെപി ആക്ട് 120 (ഇ) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. എസ്ഐ ജോസ് കെ ജി, എസ് സിപിഒ സുനിൽ കെ കെ, സിപിഒ അലക്സ് വർഗ്ഗീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്‌തത്.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നാമനിർദേശം സമ്മർപ്പിക്കാൻ പി.ടി ഉഷയും ..

Spread the love

നിലവിൽ രാജ്യസഭാംഗമാണ് പി.ടി ഉഷ.

തൃശൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ; 7 പേർക്ക് പരിക്ക്..

Spread the love

ഏറെ ദൂരം നീങ്ങിയ ആംബുലൻസ് വൈദ്യുതി തൂങ്ങിലിടിച്ച് നിൽക്കുകയായിരുന്നു

പ്രമുഖ ചലച്ചിത്ര നടൻ വിക്രം ഗോഖലെ വിട പറഞ്ഞു..

Spread the love

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുസ്‌കാരവും വിക്രമിന് ലഭിച്ചു.

ഹിന്ദു യുവതിയുടെ കൂടെ ബസിൽ യാത്ര ചെയ്തതിന് മുസ്ലിം യുവാവിന് മർദനം..

Spread the love

പ്രവര്‍ത്തകരില്‍ ചിലര്‍ റസീമിനെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു എന്ന് യുവാവ് മൊഴി നല്‍കി.

ഗായകൻ ശ്രീനാഥ് വിവാഹിതനായി..

Spread the love

വധൂവരന്മാർക്ക് ആശംസയും അനുഗ്രഹവും നേരാനായി സിനിമാതാരങ്ങളും ചടങ്ങിൽ സന്നിഹിതനായിരുന്നു

തൃശൂരിൽ യുവാവിന് വെട്ടേറ്റു..

Spread the love

അയൽവാസിയായ യുവാവ് ഷാജിയുടെ ഉമ്മയെയും മക്കളെയും ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതിനെ തുടർന്ന് ഷാജിയുടെ പരാതിയിൽ അയൽവാസിക്കെതിരെ കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു

Leave a Reply

You cannot copy content of this page