സിനിമ കാണാൻ പോകുന്ന വഴിയിൽ കുഴിയുണ്ടെന്ന് സിനിമാ പരസ്യം ; വിവാദം..

Spread the love

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വ്യാഴാഴ്ചയാണ് റിലീസ് ചെയ്യുന്നത്. ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദിനപത്രങ്ങളിലടക്കം നല്‍കുന്നതിന് വേണ്ടി തയ്യാറാക്കിയ പരസ്യത്തിലെ വാചകങ്ങളെ തുടര്‍ന്ന് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ച സജീവമായി.

W3Schools.com

‘തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണെ’ എന്ന വാചകമാണ് ചിത്രത്തിന്റെ പരസ്യത്തില്‍ നല്‍കിയിരിക്കുന്നത്. കേരളത്തിലെ റോഡുകളില്‍ കുഴിയുണ്ടെന്നാണ് ആരോപിക്കുന്നതെന്ന് പരസ്യത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.

ഇത്തരമൊരു പരസ്യവാചകമെഴുതുന്നതിലൂടെ തങ്ങളും ആ ജനവിരുദ്ധ മുന്നണിയിലാണെന്ന് ഉളുപ്പില്ലാതെ പറയുകയാണ് സിനിമാ വിതരണക്കാരെന്ന് ഇടതുനിരീക്ഷകന്‍ പ്രേം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രേംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..

സൗകര്യല്ല; ന്തേ?

ബിരിയാണിച്ചെമ്പിൽ പിണറായി സ്വർണം കടത്തി എന്നപോലെ,
സി.പി.എം.തീരുമാനിച്ചിട്ട് എല്ലാ പെൺകുട്ടികളെയും പാന്റിടീക്കുന്നു എന്നപോലെ,
സിൽവർലൈൻ എന്നാൽ റെയിൽവേ അറിയാതെ എൽ.ഡി.എഫ് നടത്തും പരിപാടിയാണെന്ന പോലെ,
കൃത്യമായ ലക്ഷ്യങ്ങളോടെ,
വൃത്തിയായി കാര്യങ്ങൾ ചെയ്യാൻ നോക്കുന്നവരെ അധിക്ഷേപിക്കാൻ
ചിലർ കഥയെഴുതി, വേറെ ചിലർ സംവിധാനം ചെയ്ത്, മാപ്രകൾ വിതരണം നടത്തുന്ന
ജനവിരുദ്ധ ക്യാമ്പയിനാണ് കേരളം മുഴുവൻ റോട്ടിൽ കുഴികളാണെന്നത്. 

ഇങ്ങനെയൊരു പരസ്യവാചകമെഴുതുന്നതിലൂടെ ഞങ്ങളും ആ  ജനവിരുദ്ധമുന്നണിയിലാണെന്ന് ഉളുപ്പില്ലാതെ പറയുകയാണ് ഈ സിനിമാവിതരണക്കാർ.
വഴിയിൽ കുഴിയുണ്ട് എന്നുറപ്പാണല്ലേ;
ചിലയിടത്ത് ഉണ്ടാവാം എന്ന് പോലുമല്ലല്ലോ.
ഇന്ന് തന്നെ ഈ പടം കാണാൻ തീരുമാനിച്ചിരുന്നതാണ്;
ഇന്നിനി കാണുന്നില്ലെന്ന് വെച്ചു.
ഇനിയെന്തായാലും എത്ര കുഴിയുണ്ടെന്നറിഞ്ഞിട്ടാവാം. 

ആർക്കും വന്ന് കൊട്ടാനുള്ള ചെണ്ടയാവരുത്
ജനങ്ങൾ തെരഞ്ഞെടുത്തൊരു ജനകീയ സർക്കാർ.

അതേ സമയം ചിത്രവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യമാണ് ആ വാചകങ്ങളിലുള്ളതെന്ന് ഒരു വിഭാഗം പ്രതികരിച്ചു. അത് മനസ്സിലാക്കാതെ ചിത്രത്തിന്റെ പരസ്യത്തിനെതിരെയുള്ള എതിര്‍പ്പ് അനാവശ്യമാണെന്നും പലരും ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

പ്രഭുലാൽ പ്രസന്നൻ അന്തരിച്ചു..

Spread the love

അപൂർവരോഗത്തിനെതിരെ മനോധൈര്യത്താൽ പോരാടി ശ്രദ്ധേയനായ പ്രഭുലാൽ പ്രസന്നൻ (25) അന്തരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥകളും കാരണം ചികിത്സയിലായിരുന്നു.

വലിയ ചുഴികൾ, അപകടങ്ങൾ തുടർക്കഥ ; കല്ലാറിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത..

Spread the love

അപകടം തുടർക്കഥയായതോടെ തിരുവനന്തപുരം വിതുര കല്ലാറിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. പ്രദേശവാസികളുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ കല്ലാറിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്.

കേരളത്തിലെ കുറ്റകൃത്യങ്ങൾ കൂടുതൽ ഈ ജില്ലയിൽ ; ഇതുവരെയുള്ള കണക്കുകൾ ഇങ്ങനെ..

Spread the love

കഴിഞ്ഞ ഏതാനും മാസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറെ ആക്രമിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന ജില്ലയാണ് കൊല്ലം.

തിയേറ്ററുകളിൽ നിറഞ്ഞാടിയ ഒരു തെക്കൻ തല്ല് കേസ് ഒടിടിയിലേക്ക്..

Spread the love

ബിജു മേനോനും റോഷൻ മാത്യുവും തിയറ്ററുകളിൽ കയ്യടി നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

വിവാഹ സംഘവുമായി പുറപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞു ; 25പേർക്ക് ദാരുണാന്ത്യം..

Spread the love

അപകടം സംഭവിച്ച വാഹനത്തിൽ 50പേർ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ആശാനും ശിഷ്യന്മാരും റെഡി ; ഐഎസ്എൽ കിക്കോഫിന് ഇനി രണ്ട് ദിവസം കൂടി..

Spread the love

ഐഎസ്എൽ ഒൻപതാം സീസണിൽ പന്തുരുളാൻ ഇനി രണ്ട് ദിവസം കൂടി. കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളാണ് മലയാളികളുടെ സ്വന്തം മഞ്ഞപ്പട. ഏഴാം തീയതി ഈസ്റ്റ് ബംഗാളിന് എതിരെയാണ് 9-ാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ മത്സരം.

Leave a Reply

You cannot copy content of this page