
പ്രധാനമന്ത്രിയുടെ പുത്തൻ വസതിയടക്കമുള്ള സമുച്ചയത്തിന്റെ നിർമ്മാണം വേഗത്തിലാക്കി. ഡൽഹിയിലെ സൗത്ത് ബ്ലോക്കിനടുത്തുള്ള ദാരാ ഷിക്കോ റോഡിലെ എ, ബി ബ്ലോക്കുകളില്‍ സെന്‍ട്രല്‍ വിസ്റ്റ പുനര്‍വികസന പദ്ധതിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രധാനമന്ത്രിയുടെ പുതിയ വസതി.
467 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്ന കെട്ടിട സമുച്ചയത്തിന് 2,26,203 ചതുരശ്ര അടി വിസ്തീർണമാണുള്ളത്. സമുച്ചയത്തിൻ്റെ മൊത്തം നിർമാണ മേഖലയിൽ 36,328 സ്ക്വയർ ഫീറ്റ് പ്രധാനമന്ത്രിയുടെ വസതിയായിരിക്കും. പ്രധാന വസതിക്ക് പുറമെ സൗത്ത് ബ്ലോക്കിന്റെ തെക്ക് ഭാഗത്ത് പ്രധാനമന്ത്രിയുടെ ഹോം ഓഫീസ്, ഇൻഡോർ സ്പോർട്സ് ഫെസിലിറ്റി, സപ്പോർട്ട് സ്റ്റാഫ് ക്വാർട്ടേഴ്സ്, സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) ഓഫീസ്, സേവാ സദൻ എന്നിവയും ഇതിൽ ഉൾപ്പെടും ഉണ്ടാകും.