സ്വാതന്ത്ര്യദിനത്തിൽ വിവാദ പ്രസംഗവുമായി പ്രധാനമന്ത്രി..

Spread the love

ദേശീയ പതാക ഉയർത്തി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോദന ചെയ്ത് സംസാരിക്കുന്നതിനിടെ വി.ഡി സവർക്കറേയും അനുസ്മരിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി.

W3Schools.com

‘ബാപു, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹിബ് അംബേദ്കർ, വീർ സവർക്കർ എന്നിവർ രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചതിൽ പൗരന്മാർ അവരോട് എന്നും കടപ്പെട്ടിരിക്കുന്നു’- എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ..

സ്വാതന്ത്ര്യ ദിന പരസ്യത്തിൽ നിന്ന് നെഹ്രുവിനെ ഒഴിവാക്കി സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയ കർണാടക സർക്കാർ നടപടി വിവാദമായതിന് പിന്നാലെയാണ് സവർക്കറെ പരാമർശിച്ചുകൊണ്ടുള്ള മോദിയുടെ പ്രസംഗവും.

ഇന്ന് രാവിലെ 7.30 ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയത്. തുടർന്ന് വ്യോമസേനാ ഹെലികോപ്ടറുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി.

ചെങ്കോട്ടയിൽ എൻസിസിയുടെ സ്‌പെഷ്യൽ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി 14 ഇടങ്ങളിൽ നിന്നായി 127 കേഡറ്റുകളാണ് എത്തിയിരിക്കുന്നത്.

ചരിത്രത്തിലാദ്യമായി ഇത്തവണ സെറിമോണിയൽ 21-ഗൺ സല്യൂട്ടിന് തദ്ദേശീയമായി നിർമിച്ച ഹോവിറ്റ്‌സർ തോക്കുകളാകും ഉപയോഗിക്കുക. ഡിആർഡിഒ വികസിപ്പിച്ച അഡ്വാൻസ്ഡ് ടോഡ് ആർടില്ലറി ഗൺ സിസ്റ്റം പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പ്രധാന ഉത്പന്നങ്ങളിലൊന്നാണ്.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നാമനിർദേശം സമ്മർപ്പിക്കാൻ പി.ടി ഉഷയും ..

Spread the love

നിലവിൽ രാജ്യസഭാംഗമാണ് പി.ടി ഉഷ.

തൃശൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ; 7 പേർക്ക് പരിക്ക്..

Spread the love

ഏറെ ദൂരം നീങ്ങിയ ആംബുലൻസ് വൈദ്യുതി തൂങ്ങിലിടിച്ച് നിൽക്കുകയായിരുന്നു

പ്രമുഖ ചലച്ചിത്ര നടൻ വിക്രം ഗോഖലെ വിട പറഞ്ഞു..

Spread the love

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുസ്‌കാരവും വിക്രമിന് ലഭിച്ചു.

ഹിന്ദു യുവതിയുടെ കൂടെ ബസിൽ യാത്ര ചെയ്തതിന് മുസ്ലിം യുവാവിന് മർദനം..

Spread the love

പ്രവര്‍ത്തകരില്‍ ചിലര്‍ റസീമിനെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു എന്ന് യുവാവ് മൊഴി നല്‍കി.

ഗായകൻ ശ്രീനാഥ് വിവാഹിതനായി..

Spread the love

വധൂവരന്മാർക്ക് ആശംസയും അനുഗ്രഹവും നേരാനായി സിനിമാതാരങ്ങളും ചടങ്ങിൽ സന്നിഹിതനായിരുന്നു

തൃശൂരിൽ യുവാവിന് വെട്ടേറ്റു..

Spread the love

അയൽവാസിയായ യുവാവ് ഷാജിയുടെ ഉമ്മയെയും മക്കളെയും ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതിനെ തുടർന്ന് ഷാജിയുടെ പരാതിയിൽ അയൽവാസിക്കെതിരെ കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു

Leave a Reply

You cannot copy content of this page