മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ച്‌കേന്ദ്ര പഞ്ചായത്തീരാജ് സെക്രട്ടറി.

Spread the love

തൃശൂർ: മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ച്‌ പ്രവർത്തനങ്ങൾ വിലയിരുത്തി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി സുനില്‍കുമാര്‍.

W3Schools.com

പഞ്ചായത്തിലെ വയോജന പാര്‍ക്ക്, ജനകീയ ഹോട്ടല്‍ എന്നിവ സന്ദർശിക്കുകയും ഭരണസമിതി അംഗങ്ങളുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു.

ഭാവിയില്‍ കുടുംബശ്രീ കാന്‍റീന്‍ വിപുലീകരിച്ച് സ്കൂളുകളിലേക്കുള്ള ഉച്ചഭക്ഷണവും കാന്‍റീന്‍ വഴി വിതരണം ചെയ്യുന്നതിന് നടപടി ഉണ്ടാകണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

ദേശീയ അടിസ്ഥാനത്തില്‍ നടക്കുന്ന പഞ്ചായത്തിരാജ് യോഗങ്ങളിലെല്ലാം പ്രദര്‍ശിപ്പിക്കുന്നതിന് മുള്ളൂര്‍ക്കരയുടെ പ്രവര്‍ത്തനങ്ങളുടെ ടെലിഫിലിം നിര്‍മ്മിച്ച് സമര്‍പ്പിക്കുന്നതിന് ഭരണസമിതിയോട് നിര്‍ദ്ദേശിച്ചു.

പഞ്ചായത്ത് സെക്രട്ടറി കെ എ അന്‍സാര്‍ അഹമ്മദ് പദ്ധതി വിശദീകരണവും സംശയങ്ങള്‍ക്കുള്ള മറുപടിയും നല്‍കി.

പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ മേലേടത്ത്, വൈസ് പ്രസിഡന്‍റ് ബി കെ തങ്കപ്പന്‍, മറ്റ് അംഗങ്ങള്‍, സെക്രട്ടറി കെ എ അന്‍സാര്‍ അഹമ്മദ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

സംസ്ഥാന പഞ്ചായത്ത് ഡയറക്ടര്‍ എച്ച് ദിനേശ്, കില ഡെപ്യൂട്ടി ഡയറക്ടര്‍ പി എം ഷെഫിക്, തൃശൂർ പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍ കെ സിദ്ദിഖ് എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

About Post Author

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page