മീഡിയവൺ സംപ്രേഷണ വിലക്ക്; സുപ്രീം കോടതി വാദം കേൾക്കൽ അടുത്താഴ്ച.

Spread the love

ന്യൂഡൽഹി: സംപ്രേഷണ വിലക്കിനെതിരെ മീഡിയവൺ നൽകിയ ഹരജിയിൽ വാദം കേൾക്കുന്നത് സുപ്രിംകോടതി അടുത്തയാഴ്ചത്തേക്ക് മാറ്റിവെച്ചു. കോടതി നടപടി ആരംഭിച്ചപ്പോൾ മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവേ മീഡിയവൺ കേസ് ശ്രദ്ധയിൽപ്പെടുത്തി ഉടൻ കേൾക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് അടുത്തയാഴ്ച ലിസ്റ്റ് ചെയ്യാമെന്ന് സമ്മതിച്ചത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് കേസിൽ വാദം കേൾക്കാൻ ഇരിക്കാൻ പോകുന്നത്.

ചാനലിന് വിലക്കെർപ്പെടുത്തിയ കേന്ദ്ര നടപടിയെ ചോദ്യം ചെയ്തു മീഡിയവൺ സമർപ്പിച്ച ഹരജിയിൽ ഇന്ന് അന്തിമവാദം കേള്‍ക്കുമെന്നാണ് നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നത്. കേന്ദ്രനടപടി മരവിപ്പിച്ച്, മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് ഹരജിയിൽ സുപ്രിംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയിട്ടുണ്ടായിരുന്നു. കേന്ദ്രം സമർപ്പിച്ച മുദ്രവെച്ച കവർ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി ചാനലിന് പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്.

മീഡിയവൺ ചാനൽ ഉടമകളോ 325 ജീവനക്കാരോ ഒരു ഘട്ടത്തിലും ദേശസുരക്ഷക്ക് ദോഷകരമായ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റർ പ്രമോദ് രാമൻ നൽകിയ ഹരജിയിലും സൂചിപ്പിക്കുന്നുണ്ട്. ആരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകാതെ, തൊഴിൽ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നൽകിയ ഹരജിയിൽ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. കേന്ദ്രസർക്കാർ തീരുമാനം മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്.

ചാനൽ ഉടമകളെയും ജീവനക്കാരെയും കേൾക്കാതെ സംപ്രേഷണം അവസാനിപ്പിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഹരജികളിൽ പറയുന്നുണ്ട്. മുതിർന്ന അഭിഭാഷകരായ മുകൾ റോത്തഗി, ദുഷ്യന്ത്‌ ദവെ, ഹുസേഫാ അഹമ്മദി എന്നിവരാണ് ഹരജിക്കാർക്കായി ഹാജരാകാൻ പോകുന്നത്.

W3Schools.com

About Post Author

Related Posts

വിജയദശമി ; ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് ആദ്യക്ഷരം കുറിക്കും..

Spread the love

ക്ഷേത്രത്തിൽ പുലർച്ചെ നാലുമണി മുതൽ തന്നെ എഴുത്തിനിരുത്തൽ ആരംഭിച്ചു.

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

You cannot copy content of this page