നിങ്ങൾ ശരിയായ ബന്ധത്തിലാണോ എന്നറിയാം ; 5 ലക്ഷണങ്ങൾ..

Spread the love

പ്രണയത്തിലായിരിക്കുമ്പോൾ, ആ വ്യക്തി നിങ്ങൾക്ക് അനുയോജ്യനാണോ അല്ലയോ എന്ന് ഒരു തവണയെങ്കിലും ആശയക്കുഴപ്പം തോന്നാത്തവർ കുറവായിരിക്കും. നിങ്ങൾ ശരിയായ വ്യക്തിയുടെ കൂടെയാണോ എന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന അഞ്ച് അടയാളങ്ങളെ കുറിച്ച് സംസാരിക്കുകയാണ് യോഗ ഗുരുവായ ഡോക്ടർ ഹൻസാജി യോഗേന്ദ്ര.

1.അവർ മെസ്സേജ് ചെയ്യുമോ ഇല്ലയോ എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആകുലതയില്ല. കാരണം നിങ്ങൾക്കും ആ വ്യക്തിയ്ക്കുമിടയിൽ സത്യസന്ധവും വിശ്വാസയോഗ്യവുമായ തുറന്ന ആശയവിനിമയം ഉണ്ടെന്ന് നിങ്ങൾക്കറിയാം.

2.നിങ്ങൾ ഭാവിയെക്കുറിച്ച് സംസാരിക്കുമ്പോഴോ ചർച്ച ചെയ്യുമ്പോഴോ ആ വ്യക്തിയും അത് ഇഷ്ടപ്പെടുന്നു.

3.നിങ്ങളുടെ ബന്ധത്തിൽ പ്ലാനുകൾ ആസൂത്രണം ചെയ്യുന്നതും നേരിട്ട് കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതും എപ്പോഴും നിങ്ങൾ മാത്രമല്ല.

4.നിങ്ങളുടെ സന്ദേശങ്ങൾക്ക് അതേ ഊഷ്മളതയോടും സ്നേഹത്തോടും കൂടിയാണ് ആ വ്യക്തിയും സന്ദേശമയയ്‌ക്കുന്നത്.

5.ഒരു കാരണവശാലും ഒരിക്കലും അവർ നിങ്ങളോട് അനാദരവ് കാണിക്കില്ല.

ഈ അഞ്ചു അടയാളങ്ങൾ നിങ്ങളുടെ ബന്ധത്തിൽ പ്രകടമായി കാണാനാവുന്നുണ്ടെങ്കിൽ നിങ്ങളുടെ ബന്ധം ആരോഗ്യകരമാണ്. പരസ്പര വിശ്വാസം, ബഹുമാനം, സ്നേഹം, കരുതൽ, മനസ്സിലാക്കൽ – പ്രണയമോ സൗഹൃദമോ ആവട്ടെ, ഈ അഞ്ചു കാര്യങ്ങൾ എല്ലാ ബന്ധത്തിലും അത്യന്താപേക്ഷികമാണ്.

W3Schools.com

About Post Author

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page