ഇനി ഞങ്ങൾ രണ്ടല്ല, മൂന്ന് പേർ ; പുതിയ അതിഥിയെ പരിചയപ്പെടുത്തി ലെസ്ബിയൻ പ്രണയിനികൾ..

Spread the love

ദിവസങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സ്വവർഗാനുരാഗികളായ ആദില നസ്രിനും ഫാത്തിമ നൂറയും ഒന്നിച്ചത്. 2022 മെയ് 31നാണ് ആദിലയ്ക്കും നൂറയ്ക്കും ഒന്നിച്ചു ജീവിക്കാനുള്ള അനുമതി കേരള ഹൈക്കോടതി നൽകുന്നത്. തന്റെപക്കൽ നിന്നും വീട്ടുകാർ കൂട്ടിക്കൊണ്ടുപോയ നൂറയെ വിട്ടുകിട്ടുന്നതിന് ഹേബിയസ് കോർപ്പസ് ഹർജിയുമായി ആദില ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രായപൂർത്തിയായവർക്ക് ഒന്നിച്ചു ജീവിക്കാൻ വിലക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി ഇരുവർക്കും ഒരുമിച്ച് താമസിക്കാൻ അനുവാദം നൽകിയത്. ഇപ്പോഴിതാ, തങ്ങൾക്കിടയിലെ മൂന്നാമനെ പരിചയപ്പെടുത്തുകയാണ് ലെസ്ബിയൻ ദമ്പതികൾ.

ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് ആദിലയും നൂറയും തങ്ങൾക്കിടയിൽ‌ മറ്റൊരാൾ കൂടി എത്തിയെന്ന് വ്യക്തമാക്കിയത്. റോട്ട് വീലർ ഇനത്തിൽ പെട്ട നായ്ക്കുട്ടിയെയാണ് ഇരുവരും തങ്ങളുടെ ഫോളോവേഴ്സിനായി പരിചയപ്പെടുത്തിയത്. തങ്ങളെ സ്‌നേഹിക്കുന്നവർക്കായി ഒരു സർപ്രൈസ് നൽകുമെന്ന് ഇരുവരും കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചിരുന്നു.

W3Schools.com

ആദിലയ്ക്കു ലഭിച്ച പിറന്നാൾ സമ്മാനമാണ് നായ്ക്കുട്ടി. ടൈഗർ എന്നാണ് നായ്ക്കുട്ടിക്ക് ഇരുവരും നൽകിയിരിക്കുന്ന പേര്. തങ്ങൾക്ക് ഇഷ്ടമുള്ള ബ്രീഡ് ആയതുകൊണ്ടാണ് റോഡ്‌വീലർ ഇനത്തിൽ പെട്ട നായ്ക്കുട്ടിയെ തെരഞ്ഞെടുത്തതെന്ന് ആദിലയും നൂറയും പറഞ്ഞു.

മൂന്നാമനെ പരിചയപ്പെടുത്തുന്നതിനു മുന്നോടിയായി ആദിലയും നൂറയും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞത് ഇങ്ങനെ- ‘ഞങ്ങൾക്ക് ഒരു അറിയിപ്പ് നൽകാനുണ്ട്. ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ്. അവനെ ഞങ്ങൾ ഉടൻ നിങ്ങൾക്ക് പരിചയപ്പെടുത്താം. ഇനി ത്രികോണ പ്രണയം.’

തങ്ങളുടെ കുടുംബവുമായി ഇപ്പോഴും ബന്ധമൊന്നും ഇല്ലെന്ന് ദമ്പതികൾ ഇൻസ്റ്റഗ്രാം ലൈവിൽ പറഞ്ഞു. ചെന്നൈ നഗരത്തിൽ ഒരേ ഐടി കമ്പനിയിൽ ജോലിചെയ്താണ് ദമ്പതികൾ ഇപ്പോൾ ജീവിതം സന്തോഷപ്രദമായി മുന്നോട്ടു കൊണ്ടുപോകുന്നത്. തങ്ങളുടെ ഓഫീസ് എൽജിബിടിക്യൂ ഫ്രണ്ട്‌ലിയാണെന്ന് ദമ്പതികൾ അടുത്തയിടെ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തങ്ങളുടെ ഐഡന്റിറ്റി പുറത്തായതുകൊണ്ടുതന്നെ പരിഗണന ലഭിക്കാറുണ്ടെന്നും ഇരുവരും പറയുന്നു.

About Post Author

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page