സ്ത്രീകളെ തുറിച്ച് നോക്കുന്നതും, ചൂളമടിക്കുന്നതും, കണ്ണിറുക്കുന്നതും ശിക്ഷാർഹം ; സ്ത്രീ സുരക്ഷയ്ക്ക് പുതിയ നിയമം..

Spread the love

തമിഴ്നാട്: സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്തു. സ്ത്രീ യാത്രക്കാരെ തുറിച്ചു നോക്കുന്നതും ചൂളമടിക്കുന്നതും കണ്ണിറുക്കുന്നതും ഒക്കെ ഇനി ശിക്ഷാര്‍ഹമായ കുറ്റമാണ്.

ബസില്‍ യാത്ര ചെയ്യുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവരെ ഇറക്കിവിടുകയോ പൊലീസില്‍ ഏല്‍പ്പിക്കേണ്ടതും കണ്ടക്ടറുടെ ചുമതലയാണെന്നും നിയമഭേദഗതി വ്യക്തമാക്കുന്നു. ശാരീരിക സ്പര്‍ശനത്തിനു പുറമേ, അശ്ലീലച്ചുവയോടുള്ള സംസാരം, നോട്ടം, കണ്ണിറുക്കല്‍, ചൂളമടി ഇവയും കുറ്റമാണ്.

അനുമതിയില്ലാതെ ഫോട്ടോയോ വീഡിയോ എടുക്കുന്നതും നിയമവിരുദ്ധമാണ്. ബസിലെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഏത് പ്രവര്‍ത്തിയിലും കണ്ടക്ടര്‍ക്ക് ഇടപെടാവുന്നതാണ്. കൂടാതെ യാത്രക്കാര്‍ക്ക് പരാതി രേഖപ്പെടുത്തുന്നതിനുള്ള പുസ്തകം ബസില്‍ സൂക്ഷിക്കണം. ആവശ്യം വരുമ്പോള്‍ ഇത് പൊലീസിനോ മോട്ടോര്‍ വാഹനവകുപ്പിനോ പരിശോധനയ്ക്ക് നല്‍കണമെന്നും നിയമത്തില്‍ പറയുന്നു.

കണ്ടക്ടര്‍മാരും സ്ത്രീകളോടും പെണ്‍കുട്ടികളോടും മര്യാദയായി പെരുമാറണം. യാത്രയെകുറിച്ചോ എങ്ങോട്ടാണെന്നോ സ്ത്രീ യാത്രക്കാരോട് ചോദിക്കരുതെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു. 1989ലെ മോട്ടോര്‍വാഹന നിയമമാണ് ഭേദഗതി ചെയ്തത്.

W3Schools.com

About Post Author

Related Posts

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

സി. ബി. ഐ ആറാം പതിപ്പ് ; വെളിപ്പെടുത്തലുമായി മമ്മുട്ടി..

Spread the love

ഏറ്റവും പുതിയ ചിത്രമായ റോഷാക്കിന്റെ പ്രചരണത്തിന്റെ ഭാഗമായിട്ടുള്ള വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

Leave a Reply

You cannot copy content of this page