സംസ്ഥാനത്ത് തെരുവ്നായ ശല്യം രൂക്ഷം ; ഇന്ന് കടിയേറ്റത് ഏഴ് പേർക്ക്..

Spread the love

സംസ്ഥാനത്ത് തെരുവ്നായ ശല്യം രൂക്ഷം.നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് രാവിലെ 7.30 ന് വൈക്കം തലയോലപ്പറമ്പിലായിരുന്നു സംഭവം. പേ വിഷബാധയെന്ന് സംശയിക്കുന്ന തെരുവുനായ നിരവധി വളർത്തു നായകളെയും കടിച്ചു. കഴിഞ്ഞ ദിവസം വൈക്കം വെച്ചൂരിൽ പേ വിഷബാധയുള്ള തെരുവ് നായ നിരവധി നാട്ടുകാരെ കടിച്ചിരുന്നു. നായ്ക്കൾക്കും കടിയേറ്റിരുന്നു.

ആഴ്ചകൾക്ക് മുൻപും ആക്രമണം ഉണ്ടായിരുന്നു ആക്രമിക്കപ്പെട്ട ആളുകളെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് വിധേയരാക്കിയിരുന്നു. ആ സമയത്താണ് തിരുവല്ലയിലെ പരിശോധനാ കേന്ദ്രത്തിൽ നിന്നും മനസിലാക്കിയത് കടിച്ച നായ്ക്ക് പേ ഉണ്ടെന്നുള്ള വിവരമാണ്. അന്ന് ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചയാളുകൾ ചികിത്സ ഇപ്പോഴും തുടരുകയാണ്.

ആ സാഹചര്യത്തിലാണ് ഇന്ന് ഏഴുപേർക്ക് കൂടെ തെരുവുനായയുടെ കടിയേറ്റത്. ഒരാളുടെ മുഖത്തും മറ്റൊരാളുടെ വയറിനും മറ്റുള്ളവരുടെ കൈക്കും കാലിനുമാണ് കടിയേറ്റത്. റോസക്കുട്ടി, ദിവ്യ, അജിൻ, ജോസഫ് കുമ്പളങ്ങി, അനന്തു ,തങ്കച്ചൻ തുടങ്ങിയവർക്കാണ് കടിയേറ്റത്. നിലവിൽ കടിയേറ്റവരെ വൈക്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മുഖത്തും വയറിനും കടിയേറ്റയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കടിച്ച നായ പിന്നീട് വാഹനമിടിച്ച് ചത്തു. നായയയുടെ മൃതദേഹം തിരുവല്ലയിൽ പോസ്റ്റ്ർമോർട്ടത്തിന് അയക്കും.

W3Schools.com

About Post Author

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page