വീടിന് തീ പിടിച്ചു ; വീട്ടമ്മയുടെ മൃതദേഹ കട്ടിലിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി..

Spread the love

എറണാകുളം : കൊച്ചിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. എറണാകുളം സൗത്തിലാണ് അപകടമുണ്ടായത്. പുഷ്പവല്ലിയെന്ന വീട്ടമ്മയുടെ മൃതദേഹം വീട്ടിലെ കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഇവര്‍ക്ക് 57 വയസായിരുന്നു. അപകട കാരണം വ്യക്തമായിട്ടില്ല.

W3Schools.com

ഉച്ചയ്ക്ക് 1.30ഓടെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് സംഭവസ്ഥലത്തേക്കെത്തിയ അയല്‍ക്കാരാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെ ചെറിയ രീതിയിലുള്ള സ്‌ഫോടന ശബ്ദം കേട്ടിരുന്നതായും നാട്ടുകാരില്‍ ചിലര്‍ പറയുന്നു. നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകാതെ വന്നപ്പോള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. രണ്ട് മക്കളോടൊപ്പമായിരുന്നു പുഷ്പവല്ലി വീട്ടില്‍ താമസിച്ചിരുന്നത്. അപകടം നടക്കുമ്പോള്‍ ഇവര്‍ രണ്ടുപേരും ജോലിക്ക് പോയിരിക്കുയായിരുന്നു. വീട്ടമ്മയുടേത് ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.

About Post Author

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page