
മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ സർക്കാർ ജോലിക്കാർ ഇനിമുതൽ ഫോൺ കോൾ സ്വീകരിച്ചിട്ട് ‘ഹലോ’യ്ക്ക് പകരം ‘വന്ദേമാതരം’ പറയണമെന്ന് സംസ്ഥാന സർക്കാർ.
സാംസ്കാരിക മന്ത്രി സുധീർ മുങ്ഗന്തിവാർ ആണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തിൽ ഔദ്യോഗിക നിർദ്ദേശം ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.
“ഹലോ ഒരു ഇംഗ്ലീഷ് പദമാണ്. അത് ഒഴിവാക്കേണ്ടത് അത്യാവശ്യവുമാണ്. ‘വന്ദേമാതരം’ വെറുമൊരു വാക്കല്ല, അത് എല്ലാ ഇന്ത്യക്കാരും അനുഭവിക്കുന്ന ഒന്നാണ്. നമ്മൾ 76ആം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. അതിനാൽ, ‘ഹലോ’യ്ക്ക് പകരം സർക്കാർ ഉദ്യോഗസ്ഥർ ‘വന്ദേമാതരം’ പറയണമെന്ന് ഞാൻ താത്പര്യപ്പെടുന്നു.”- മന്ത്രി പറഞ്ഞു.