മികച്ച സവർക്കർ ഡയറിക്ക് ഷൂ സമ്മാനം ; മത്സരവുമായി വിദ്യാർത്ഥി യൂണിയൻ..

Spread the love

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് അഖില കേരള ഡയറി രചനാ മത്സരവുമായി വിദ്യാർത്ഥി യൂനിയൻ. ഹിന്ദുമഹാസഭാ നേതാവും സംഘ്പരിവാർ ആചാര്യനുമായ വി.ഡി സവർക്കറുടെ ഡയറിക്കുറിപ്പ് ഭാവനാത്മകമായി എഴുതുകയാണ് വേണ്ടത്. മികച്ച ഡയറിക്കുറിപ്പിന് ഷൂ അടക്കമുള്ള സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ വളവന്നൂരിലുള്ള ബാഫഖി ഇസ്‌ലാമിക് ആൻഡ് ആർട്‌സ് വാഫി കോളജിലെ വിദ്യാർത്ഥി സംഘടനയായ മർതജുൽ ഹദാഖ സ്റ്റുഡന്റ്‌സ് അസോസിയേഷൻ ആണ് സംസ്ഥാനതലത്തിൽ ഡയറിക്കുറിപ്പ് രചനാമത്സരം സംഘടിപ്പിക്കുന്നത്. ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത് സ്വാതന്ത്ര്യ സമരത്തിൽനിന്ന് വിരണ്ടോടിയ വി.ഡി സവർക്കർ രാജ്യം സ്വാതന്ത്ര്യം നേടിയ രാത്രിയിൽ എഴുതിയ ഡയറിയാണ് ഭാവനത്മകമായി എഴുതേണ്ടതെന്ന് മത്സരത്തിനുള്ള മാർഗനിർദേശത്തിൽ പറയുന്നു.

മലയാളത്തിലാണ് ഡയറി തയാറാക്കേണ്ടത്. രചനകൾ മൗലികമായിരിക്കണം. 30 വയസ്സിനുതാഴെ പ്രായമുള്ള ആർക്കും പങ്കെടുക്കാം. നാലു പേജിൽ കവിയരുതെന്നും നിർദേശത്തൽ പറയുന്നു. ആഗസ്റ്റ് 20 രാത്രി 10നുമുൻപായി mhsabafaqi@gmail.com എന്ന മെയിലിലോ wa.me/917907122538, wa.me/917025788857 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ആണ് സൃഷ്ടികൾ അയക്കേണ്ടത്. മികച്ച ഡയറിക്ക് ഷൂവും 1,947 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

W3Schools.com

About Post Author

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page