കള്ളനോട്ടുകളും വ്യാജ ലോട്ടറി ടിക്കറ്റുകളും നിർമിച്ച് വിൽപന നടത്തുന്ന സംഘം പെരുമ്പടപ്പ് പോലീസ് പിടിയിൽ..

Spread the love

പെരുമ്പടപ്പ് : കള്ളനോട്ടുകളും വ്യാജ ലോട്ടറി ടിക്കറ്റുകളും നിർമ്മിച്ച് വില്പന നടത്തുന്ന സംഘം പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായി. കാസറഗോഡ് ചിറ്റാരിക്കൽ അഷറഫ്, കേച്ചേരി ചിറനെല്ലുർ പ്രജീഷ് എം എസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

W3Schools.com

ലോട്ടറി വില്പനക്കാരനായ കാട്ടുമാടം സ്വദേശി കൃഷ്ണൻകുട്ടിയിൽനിന്ന് ജുലെെ 30ന് സ്കൂട്ടറിലെത്തിയ രണ്ടുപേർ 2000 രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി കൈമാറി 600 രൂപയുടെ ടിക്കറ്റ് എടുത്തിരുന്നു. 1400 രൂപ ബാക്കി വാങ്ങുകയും ചെയ്തു. ഈ തട്ടിപ്പ് പൊലീസിൽ അറിയിച്ചതിനെ തുടർന്നുള്ള അന്വേഷണണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. പ്രതികളിൽനിന്ന് രണ്ട് മൊബൈൽ ഫോണുകളും 2970 രൂപയും 31 വ്യാജ ലോട്ടറികളും പിടികകൂടി.

ഇവർ സഞ്ചരിച്ചിരുന്ന KL51 L1214 എന്ന വ്യാജ രജിസ്ട്രേഷനിലുള്ള TVS എൻഡോർക്ക് വാഹനവും പിടിച്ചെടുത്തു. പ്രജീഷിന്റെ കുന്നംകുളം ആഞ്ഞൂരുള്ള വാടക ക്വാർട്ടേഴ്സിൽനിന്ന് 2000- രൂപയുടെ മറ്റൊരു വ്യാജ കറൻസിയും വ്യാജ ലോട്ടറിയുടേയും നിർമ്മാണത്തിനുപയോഗിക്കുന്ന സാമഗ്രഹികളും കണ്ടെടുത്തു. അഷറഫാണ് കമ്പ്യൂട്ടർ ഉപയോഗിച്ച് വ്യാജ ഇന്ത്യൻ കറൻസിയും വ്യാജ ലോട്ടറി ടിക്കറ്റും നിർമ്മിക്കുന്നത്. ഇരുവരും കള്ളനോട്ട് കേസിൽ നേരത്തെ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

About Post Author

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page