തൊണ്ണൂറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 36കാരൻ ’സൈക്കോ ബിജു’ പോലീസിന്റെ പിടിയിൽ..

Spread the love

ഇരിങ്ങാലക്കുട: മാപ്രാണത്ത് 91 വയസ്സായ വ്യദ്ധയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച് മാല കവർന്ന പ്രതി പാലക്കാട് വടക്കുംഞ്ചേരി സ്വദേശി അവിഞ്ഞിക്കാട്ടിൽ വീട്ടിൽ സൈക്കോ ബിജു എന്ന വിജയകുമാറിനെ (36) തൃശൂർ റൂറൽ എസ്പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവർ അറസ്റ്റു ചെയ്തു.

W3Schools.com

ഒൻപതോളം സ്റ്റേഷനുകളിൽ വിവിധ കേസ്സുകളിൽ പ്രതിയാണ് ഇയാൾ. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടിൽ വൃദ്ധ മാത്രമുള്ളപ്പോൾ അതു വഴി വന്ന വിജയകുമാർ ബൈക്ക് തൊട്ടടുത്ത ഇടവഴിയിൽ വച്ച് വാതിൽ തള്ളി തുറന്ന് അകത്തു കടന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന എൺപതുകാരിയെ പൊക്കിയെടുത്ത് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

അതിനു ശേഷം മാല പൊട്ടിച്ചെടുത്ത് ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് രണ്ടു ദിവസത്തിനുള്ളിൽ പ്രതി പിടിയിലായത്. നിരവധി കുറ്റകൃത്യങ്ങൾ ചെയ്തും പല തവണ ജയിലിൽ കിടന്നും തഴക്കമുള്ള പ്രതി പല തവണ മൊഴിമാറ്റി പറഞ്ഞ് രക്ഷപ്പെടാൻ നോക്കിയെങ്കിലും ഏറെ കഷ്ടപ്പെട്ടാണ് ഇയാളുടെ കള്ളമൊഴികൾ പൊളിച്ച് അന്വേഷണ സംഘം കുറ്റസമ്മതം നടത്തിച്ചത്.

മോഷ്ടിച്ച മാല വടക്കുംഞ്ചേരിയിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചിരിക്കുകയാണ്. കസ്റ്റഡിയിൽ വാങ്ങി തുടർനടപടികൾ പൂർത്തിയാക്കുമെന്നും, ഇയാൾ മറ്റെവിടെയെങ്കിലും ഇതു പോലുള്ള കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എസ് അന്വേഷിക്കുന്നുണ്ടെന്നും ഡി.വൈ.എസ് പി. അറിയിച്ചു. ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ. എം.എസ്. ഷാജൻ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. വി.ജി.സ്‌റ്റീഫൻ , എ.എസ്.ഐ മാരായ പി. ജയകൃഷ്ണൻ , മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ , സോണി സേവ്യർ , സി.പി. ഒ മാരായ കെ.എസ്. ഉമേഷ്, എം.വി. മാനുവൽ , ഷറഫുദ്ദീൻ ഇരിങ്ങാലക്കുട സ്റ്റേഷനിലെ എസ്.ഐ. ജോർജ് ,

സി.എം. ക്ലീറ്റസ്, എ.എസ്.ഐ. ജസ്റ്റിൻ, സീനിയർ സി.പി. ഒ രാഹുൽ അമ്പാടൻ, വി.വി. നിധിൻ , മെഹുറുന്നീസ, സജു , വി.വി. വിമൽ , സച്ചിൻ സൈബർ വിദഗ്ദരായ പി.വി. രജീഷ്, വിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വിജയകുമാർ സൈക്കോ ബിജുവായ കഥ പാലക്കാട് വടക്കുംഞ്ചേരിയിലെ മൂലംങ്കോട് ഗ്രാമത്തിലെ മാന്യമായ കുടുംബത്തിൽ ജനിച്ച വിജയകുമാർ കേസ്സുകളിൽ പെട്ട് ബിജുവെന്ന കള്ള പേരിലാണ് പലയിടത്തും താമസിച്ചിരുന്നത്. ഹൈസ്കൂൾ തലം മുതൽ ചെറിയ തോതിൽ അടിപിടി ക്രിമിനൽ സ്വഭാവവും , വൈകൃങ്ങളുമായി വളർന്നു.

പിന്നീട് പ്രായമായ സ്ത്രീകളെ ആക്രമിച്ചും ലൈംഗികമായി ഉപദ്രവവും , മാല പൊട്ടിക്കൽ, കവർച്ച, വാഹന മോഷണ കേസ്സുകളിൽപ്പെട്ടു കുപ്രസിദ്ധി നേടിയപ്പോൾ നിഷ്ക്കളങ്കരായ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും നിസഹായരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു.. ഇടയ്ക്ക് അപൂർവമായി നാട്ടിലെത്തുന്നത് തന്നെ നാട്ടുകാരിൽ ഭയം ഉണ്ടാക്കുന്ന അവസ്ഥയിലായി. മദ്യത്തിന്റേയും കഞ്ചാവിന്റേയും ഉപയോഗം ഇയാളെ ലൈഗിക വൈതൃകങ്ങൾക്ക് അടിമയാക്കിയേക്കാമെന്നാണ് പോലീസിന്റെ നിഗമനം.

ആഗസ്റ്റ് മൂന്നാം തിയ്യതി ബുധനാഴ്ച ഉണ്ടായ സംഭവത്തിൽ രണ്ടു ദിവസത്തിനുള്ളിൽ പ്രതിയെ കരവലയത്തിലാക്കാൻ സാധിച്ചത് തൃശൂർ റൂറൽ പോലീസിന് അഭിമാനമായി. റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേ അന്വേഷണ സംഘത്തിന് പ്രത്യേക അഭിനന്ദനം അറിയിച്ചു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു. കെ. തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.

About Post Author

Related Posts

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

സി. ബി. ഐ ആറാം പതിപ്പ് ; വെളിപ്പെടുത്തലുമായി മമ്മുട്ടി..

Spread the love

ഏറ്റവും പുതിയ ചിത്രമായ റോഷാക്കിന്റെ പ്രചരണത്തിന്റെ ഭാഗമായിട്ടുള്ള വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

Leave a Reply

You cannot copy content of this page