ചികിത്സയ്ക്കെത്തിയ പെൺകുട്ടിയോട് ഡോക്ടർ മോശമായി പെരുമാറിയതായി പരാതി..

Spread the love

കൊച്ചി: ചികിത്സക്കെത്തിയപ്പോൾ ഡോക്ടർ മോശമായി പെരുമാറിയെന്ന ആരോപണവുമായി പെൺകുട്ടി രംഗത്ത്. ആലപ്പുഴ കരുവാറ്റയിൽ ഉള്ള ഡോക്ടർക്കെതിരെയാണ് എറണാകുളം സ്വദേശിയുടെ പരാതി. ഇതു സംബന്ധിച്ച് വുമൻ എഗയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജിൽ പെൺകുട്ടി പോസ്റ്റിട്ടു.

വയറുവേദനയുണ്ടെന്ന് പറഞ്ഞപ്പോൾ തന്നോട് കിടക്കാൻ ആവശ്യപ്പെടുകയും എന്നാൽ വയർ പരിശോധിക്കാതെ തന്റെ രഹസ്യഭാഗങ്ങളിൽ സ്പർശിക്കുകയും മോശമായി സംസാരിക്കുകയും ചെയ്‌തെന്നാണ് കുട്ടിയുടെ പരാതി. ഭയന്ന താൻ ഡോക്ടറെ തട്ടിമാറ്റി എഴുന്നേറ്റപ്പോൾ തനിക്ക് സെക്ഷ്വൽ ആൻസൈറ്റിയുണ്ടെന്നും കൗൺസിലിങിന് വരണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടതായും പെൺകുട്ടി വെളിപ്പെടുത്തി. തന്റെ പിതാവിനെ അൽപ്പദൂരം മാറ്റിനിർത്തിയാണ് ഡോക്ടർ മോശമായി പെരുമാറിയതെന്നും പെൺകുട്ടി പറഞ്ഞു.

ഡോക്ടറിൽ നിന്ന് നിരവധിപേർക്ക് ഇത്തരത്തിലുള്ള മോശം അനുഭവം ഉണ്ടായതായി തനിക്ക് വിവരം ലഭിച്ചതായും പെൺകുട്ടി പറഞ്ഞു.

പെൺകുട്ടി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..

ആലപ്പുഴ കരുവാറ്റയിൽ ഉള്ള ഫിസിഷ്യൻ ആയ Dr മുഹമ്മദ് കുഞ്ഞു (മമ്മുഞ്ഞു) നിന്നുമുണ്ടായ ദുരനുഭവം ആണ് ഈ കുറിപ്പ് എഴുതുവാൻ കാരണം. എന്റെ ബന്ധുമിത്രാദികളുടെയും കുടുംബത്തിന്റെയും എല്ലാം വിശ്വസ്തനായ ഡോക്ടർ ആയ ഇദ്ദേഹം കുറച്ചു നാൾ ആയി സ്വന്തം ക്ലിനിക് നടത്തിവരുന്നു. തുമ്മൽ അല്ലർജിയുമായി ബന്ധപെട്ടാണ് മാതാപിതാക്കളോടൊപ്പം മൂന്നുപ്രാവശ്യം ഇദ്ദേഹത്തെ കൺസൽട്ട് ചെയ്തെത്. രണ്ടുമാസം മുൻപ് കണ്ടപ്പോൾ ആദ്യമായി കാണുന്ന എന്നോട് വളരെ അടുത്ത് പെരുമാറുകയും ശരീരത്തോട് ചേർത്ത് പിടിക്കുകയും ഒക്കെ ചെയ്യുകയുണ്ടായി. അതിൽ ബുദ്ധിമുട്ട് തോന്നിയ എന്നോട് പലരും പറഞ്ഞെത്തു എൺപത്തിനു അടുത്തു പ്രായമുള്ള അദ്ദേഹം പേരമകളെ പോലെ ചേർത്ത് പിടിച്ചതാവാം എന്നാണ്. ഈ അടുത്ത ദിവസം കാണുവാൻ ചെന്നപ്പോൾ ഗ്യാസ് ട്രബിൾ ഉണ്ടെന്നു പറഞ്ഞപ്പോൾ എന്റെ വയറു പരിശോധിക്കുകയും പെട്ടെന്നു എന്തോ പ്രശ്നം ഉള്ള പോലെ കിടക്കാൻ ആവിശ്യപെടുകയും ചെയ്‌തു. പിന്നീട് വയറു പരിശോധിക്കാതെ എന്റെ ജനിറ്റിൽ ഏരിയയിലും ബ്രസ്റ്റസിലും സ്പർശിക്കുകയും മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്‌തു. എനിക്ക് എന്തോ എമർജൻസി സിറ്റുവേഷൻ ഉള്ള പോലെ വളരെ പെട്ടെന്നു പരിശോധന എന്ന ഭാവത്തിൽ എന്റെ പിതാവ് റൂമിൽ തന്നെ തിരിഞ്ഞു നിൽക്കെയാണ് ഇദ്ദേഹം ഇങ്ങനെ പെരുമാറിയത്. മോശയായ സ്പര്ശനവും അദ്ദേഹത്തിന്റെ പെരുമാറ്റും അസ്വസ്ഥത തോന്നിയ ഞാൻ തട്ടിമാറ്റുകയും എഴുനേൽക്കാൻ ശ്രെമിച്ചപ്പോൾ എനിക്ക് സെഷുവൽ ആൻസൈറ്റി പ്രെശ്നം ഉണ്ടെന്നും പിന്നീട് കൗൺസിലിങ്നു വരുവാൻ പറയുകയും ചെയ്യ്തു.

ഗ്യാസ് ട്രബിൾനു എന്റെ കൺസെന്റ് ഇല്ലാതെ പ്രൈവറ്റ് പാർട്സിൽ ഒരു ഗ്ലൗസ് പോലും ഉപയോഗിക്കാതെയാണ് സ്പർശിച്ചത്. എനിക്ക് ഉണ്ടായിട്ടുള്ള മാനസീക സമ്മർദ്ദം വിവരിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ലോക്കൽ സോഴ്സസിൽ നിന്നും അറിയാൻ കഴിഞ്ഞത് പല പ്രാവിശ്യം ഇയാൾക്കെതിരെ കംപ്ലൈന്റ്സ് ഉണ്ടായിട്ടുണ്ടെന്നാണ്. വളരെ കുറച്ചു പ്രാവിശ്യം മാത്രം ആ ക്ലിനിക്കിൽ പോയിട്ടും ഒരുപാട് അമ്മമാരെയും പെണ്കുട്ടികളെയും ചെറിയ കുട്ടികളെയും എല്ലാം ആ ക്ലിനിക്കിൽ കണ്ടിട്ടുണ്ട്. ഇതുമായി ബന്ധപെട്ടു ഇയാൾക്കെതിരെ മുന്നോട്ടു പോകുവാൻ എനിക്ക് പ്രിവിലേജ് ഇല്ലാത്തത്കൊണ്ടാണ് ഈ കുറിപ്പിലൂടെ ജനങ്ങളോട് എന്റെ അനുഭവം ഷെയർ ചെയ്യുന്നത്. ഇതു വായിക്കുന്ന എല്ലാവരും ഇയാൾക്ക് എതിരെയും മെഡിക്കൽ പ്രൊഫഷൻ ദുരുപയോഗം ചെയ്യുന്ന ഒരുവിധ ധാർമികതയും ഇല്ലാത്ത ഇയാളെ പോലെയുള്ളവരെ ഒക്കെ കോൾ ഔട്ട് ചെയ്യണം എന്ന് അപേക്ഷിക്കുന്നു.

W3Schools.com

About Post Author

Related Posts

ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട്‌ ചെയ്യുന്നതിനിടെ ഹൃദയാഘാതം ; മലപ്പുറം സ്വദേശിയ്‌ക്ക് റിയാദിൽ ദാരുണാന്ത്യം

Spread the love

വാഹനം എടുക്കുന്നതിനിടെയായതിനാല്‍ പാര്‍ക്കിങ്ങിനു സമീപത്തെ മതിലില്‍ വാഹനം ഇടിച്ചു. 

ഗുണനിലവാരമില്ലാത്ത പ്രഷർ കുക്കർ വിറ്റതിനെ തുടർന്ന് ഫ്ലിപ്കാർട്ടിന് പിഴ ചുമത്തി..

Spread the love

ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

മലപ്പുറം സ്വദേശിയെ കൊന്ന് ഫ്ലാറ്റിൽ ഒളിപ്പിച്ച സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്..

Spread the love

കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.

സ്വാതന്ത്ര്യദിനം കഴിഞ്ഞു. ഉയർത്തിയ കൊടി എന്ത് ചെയ്യണം എന്ന് സംശയം ഉണ്ടോ? ഉത്തരം ഇതാ…..

Spread the love

പതാക എങ്ങനെയൊണ് സൂക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച് പൊതുവേ ആളുകൾക്ക് ഗ്രാഹ്യം കുറവാണ്.

ഭക്ഷ്യ ധാന്യങ്ങളില്‍ കീടനാശിനി അടിച്ചു; റേഷന്‍കടയുടെ അംഗീകാരം റദ്ദാക്കി.

Spread the love

ജില്ലയില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ പത്ത് റേഷന്‍ കടകളുടെ ലൈസന്‍സ് താല്‍ക്കാലികമായും മൂന്ന് എണ്ണത്തിന്റെ സ്ഥിരമായും റദ്ദ് ചെയ്തിട്ടുണ്ട്.

സുഹൃത്തിനെ പിടികൂടിയത് അന്വേഷിക്കാൻ ചെന്ന യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ..

Spread the love

സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാൻ ബൈക്കിലെത്തിയ മണികണ്ഠനെ ഹെൽമറ്റ് ഇല്ലാത്തതിനാൽ‌ പൊലീസ് അകത്തേക്ക് വിളിച്ച് ചോദ്യം ചെയ്തു.

Leave a Reply

You cannot copy content of this page