
ചാവക്കാട്: കടപ്പുറം അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് തൊഴിലാളികൾ കടലിൽ അകപ്പെട്ടു. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. രണ്ട് തൊഴിലാളികൾ നീന്തിക്കയറി. സുനിൽ, വർഗീസ് എന്നിവരാണ് നീന്തിക്കയറിയത്.
മറ്റു നാലു പേർ കടലിൽ തന്നെ കുടുങ്ങി കിടക്കുകയാണ്.
തൊഴിലാളികളെ കാണുന്നുണ്ടെങ്കിലും ശക്തമായ തിരമാലകളെ തുടർന്ന് രക്ഷാപ്രവർത്തനം നടത്താൻ ഇതുവരെ സാധിച്ചിട്ടില്ല. നീന്തിക്കയറിയ തൊഴിലാളികളെ ഹായത്ത് ഹോസ്പിറ്റലിൽ എത്തിച്ചു.