മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് ; ചാവക്കാട് സ്വദേശി വയനാട്ടിൽ നിന്നും പിടിയിൽ..

Spread the love

ചാവക്കാട്: 26 പവൻ മുക്കുപണ്ടം വെച്ച് നാലര ലക്ഷം രൂപ തട്ടിയ യുവാവിനെ വയനാട്ടിൽ നിന്ന് പിടികൂടി. മൂന്ന് വർഷം മുമ്പ് ചാവക്കാട് എസ്.ബി.ഐയിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ചാവക്കാട് കടപ്പുറം മട്ടുമേൽ കായക്കോൽ വീട്ടിൽ മുജീബ് റഹ്മാൻ (36) ആണ് ആറുവാളിനടുത്ത പുഴക്കൽ പീടികയിൽ നിന്ന് പിടികൂടിയത്. ബാങ്കിൽ വെച്ച പണയ വസ്തു തിരികെയെടുക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്ത് വന്നത്.

W3Schools.com

ഇയാൾ ആറുവാളിനടുത്ത് ഭാര്യയുമൊത്ത് താമസിക്കുന്നുണ്ടെന്ന് ഗുരുവായൂർ അസി. കമ്മീഷണർ കെ.ജി സുരേഷിന് വിവരം ലഭിച്ചു. പ്രതി ആറു വാൾ കേന്ദ്രീകരിച്ച് മരം മുറി ഉൾപ്പെടെ ജോലികൾ ചെയ്ത് വരികയായിരുന്നു. ഇയാളെ പിടികൂടിയ സംഘത്തിൽ ചാവക്കാട് പൊലിസ് ഇൻസ്പെക്ടർ വിപിൻ കെ. വേണുഗോപാൽ, സബ് ഇൻസ്പെക്ടറായ കെ.വി. വിജിത്ത്, ഉദ്യോഗസ്ഥരായ പി. കണ്ണൻ, പ്രഭാത്, രജനി ഷ്പ്രശോഭ എന്നിവരും ഉണ്ടായിരുന്നു.

പ്രതിയെ ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page