പൊന്നാനിയിൽ ഭാര്യയെ നിരന്തരം മർദിച്ച ഭർത്താവ് പിടിയിൽ..

Spread the love

പൊന്നാനി : ഭാര്യയെ അക്രമിച്ചെന്ന പരാതിയില്‍ ഒടുവില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. പൊന്നാനി ചാണയില്‍ താമസിക്കുന്ന യുവതിയെ ഭര്‍ത്താവ് പറപ്പന്‍ വീട്ടില്‍ റിന്‍ഷാദ് (39) മൃഗീയമായി അക്രമിച്ചിട്ടും അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു.

W3Schools.com

മഹിളാ അസ്സോസിയേഷനും പ്രവാസി സംഘവും പ്രതിഷേധം കടുപ്പിച്ചതോടെ  ഇന്നലെ വൈകീട്ട് പൊന്നാനി സി ഐ വിനോദ് വലിയാറ്റൂരിന്റെ നിര്‍ദേശ പ്രകാരം വനിതാ എസ് ഐ സിബി ടി ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതി തന്റെ ഭാര്യയെ നിരന്തരം മര്‍ദിക്കുകയും ചൂടുള്ള ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് അടിക്കുകയും ചെയ്തിരുന്നു. 11 വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. പാലക്കാട് സ്വദേശിനിയാണ് ഭാര്യ. നിരന്തരം മര്‍ദിക്കാറുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്. കേസെടുക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കാന്‍ പൊന്നാനി എസ് ഐ വൈകിക്കുന്നുവെന്നപരാതിയെ തുടര്‍ന്നാണ് ജനാധിപത്യ മഹിളാ അസ്സോസിയേഷന്‍ നേതാക്കള്‍ ഇടപെട്ടത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുന്നത് കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് പൊന്നാനി സി ഐ പറയുന്നത്. പ്രതിയെ പൊന്നാനി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page