കൗൺസിലർ, ഗസ്റ്റ് ലക്ചറർ, അക്കൗണ്ട്‌സ് ഓഫീസർ ; ജോലി അവസരം..

Spread the love

മോണിറ്ററിംഗ് അന്‍ഡ് ഇവാല്യുവേഷന്‍ കം അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ആലപ്പുഴ എയ്ഡ്സ് നിയന്ത്രണ ഓഫീസ് മുഖേന നടത്തുന്ന സുരക്ഷാ ഐ.ഡി.യു. (ഇന്‍ജക്ടബില്‍ ഡ്രഗ് യൂസേഴ്സ്) പ്രോജക്ടില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

W3Schools.com

യോഗ്യത: എം.എസ്.ഡബ്ലു/ എം. കോം./ എം.ബി.എ. അല്ലെങ്കില്‍ ബി.കോം. ബിരുദവും ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ മാനേജ്മെന്റ് ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടര്‍ ജോലി പരിജ്ഞാനവും. അപേക്ഷകള്‍ ഇമെയില്‍ ചെയ്യേണ്ട വിലാസം: alappuzhaidu@gmail.com.  അവസാന തിയതി: ഓഗസ്റ്റ് 17 

കൗണ്‍സിലര്‍ നിയമനം :

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ നിയന്ത്രണത്തിലുള്ള പൂജപ്പുര സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ വ്യക്തിഗതം, തൊഴില്‍, വിദ്യാഭ്യാസം, അമിതഭാരം നിയന്ത്രിക്കല്‍ തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു.

എം.എസ്.ഡബ്ല്യൂ അല്ലെങ്കില്‍ എം.എ/  എം.എസ്.സി സൈക്കോളജി എന്നിവയാണ് യോഗ്യത. പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 20 വൈകിട്ട് 5 നകം അപേക്ഷകള്‍ ലഭിക്കണം. വിലാസം: ഡയറക്ടര്‍ ഇന്‍ ചാര്‍ജ്, സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം, 695012. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2345627, 828982857

മഹാരാജാസ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ് :

എറണാകുളം മഹാരാജാസ് കോളേജിലെ ചരിത്ര വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത ചരിത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി /നെറ്റ് ഉളളവര്‍ക്ക് മുന്‍ഗണന. പ്രവൃത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുളളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ ഗസ്റ്റ് ലക്ചറര്‍  പാനലില്‍ രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 16-ന് രാവിലെ 11-ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.maharajas.ac.in.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page