പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ തയ്യാറെടുത്ത് ഇൻസ്റ്റാഗ്രാം. ഇൻസ്റ്റാഗ്രാം അൾട്രാ-ടോൾ 9:16 ഫോട്ടോകൾ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഇൻസ്റ്റാഗ്രാം പരീക്ഷിക്കുമെന്നാണ് ഇൻസ്റ്റാഗ്രാം അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസേരി പ്രതിവാര ആസ്ക് മി എനിതിംഗ് പരിപാടിയില്‍ ആണ് പുതിയ പരീക്ഷണത്തെ കുറിച്ച് പറഞ്ഞത്. നിലവിൽ ഫോട്ടോകൾ ക്രോപ്പ് ചെയ്താൽ 4:5 സൈസിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത് മാറി 9:16 സൈസിലുള്ള ഫോട്ടോകൾ വരുന്നതോടെ സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീൻ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിഷ്വൽ കാണാൻ കഴിയുന്നതാണ്.
വീഡിയോകൾക്കൊപ്പം ഇൻസ്റ്റാഗ്രാം ഫീഡിന്റെ പുതിയ സൈസ് സ്ക്രീൻ പതിപ്പ് ഉൾപ്പെടുന്ന ആപ്ലിക്കേഷനിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും ആദം മൊസേരി പറഞ്ഞു. വീഡിയോകൾക്ക് മാത്രമല്ല, ഫോട്ടോകൾക്കും ഈ സ്ക്രീൻ അനുഭവം കൂടുതൽ രസകരവും ആകർഷകവുമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഓവർലേ ഗ്രേഡിയന്റുകൾ പുതിയ ഫീഡ് പോസ്റ്റുകളുടെ അടിയിലേക്ക് ചേർക്കുന്നുണ്ട്. ടെക്സ്റ്റ് വായിക്കാൻ ഇതോടെ എളുപ്പമാകും.
ഇൻസ്റ്റാഗ്രാം ടിക്ടോക്കിലേത് പോലെ മാറ്റങ്ങളായിരുന്നു നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. പ്രതിഷേധങ്ങളെ തുടർന്നാണ് മെറ്റ ഈ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരിക്കുന്നു. ഈ ആശയങ്ങളിൽ നിന്ന് പിന്മാറുന്നുണ്ടെങ്കിലും പുതിയ ആശയങ്ങളും ഫീച്ചറുകളും ഉടൻ ലഭ്യമാവുമെന്നാണ് ഇൻസ്റ്റാഗ്രാം ടീം അറിയിച്ചിരുന്നത്.
സോഷ്യൽ മീഡിയയിൽ നിന്ന് പല പ്രമുഖ വ്യക്തികളും ടിക് ടോക്കിനെ പോലെ ഇൻസ്റ്റഗ്രാം അനുകരിക്കുന്നത് അവസാനിപ്പിക്കണമെന്നും , പഴയ ഇൻസ്റ്റാഗ്രാമിനെ തിരികെ തരണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇൻസ്റ്റഗ്രാമിന്റെ ഈ പ്രധാന പിൻമാറ്റം നടന്നതെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. മെറ്റാ അതിന്റെ ആദ്യത്തെ ത്രൈമാസ വരുമാന ഇടിവ് റിപ്പോർട്ട് ചെയ്തതും അടുത്ത ഇടയ്ക്കാണ്.