സ്വാതന്ത്ര്യദിനം കഴിഞ്ഞു. ഉയർത്തിയ കൊടി എന്ത് ചെയ്യണം എന്ന് സംശയം ഉണ്ടോ? ഉത്തരം ഇതാ…..

Spread the love

ഇന്ത്യ സ്വാതന്ത്ര്യ ദിനത്തിന്റെ 76ാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തെ ആഘോഷങ്ങളാണ് ഇക്കുറി ഉണ്ടായിരുന്നത്. ‘ആസാദി ക അമൃത് മഹോത്സവ്’ എന്ന പേരിലായിരുന്നു ആഘോഷം. നടന്നത്. സാധാരണയായി സ്ഥാപനങ്ങളിൽ സ്വാതന്ത്ര്യദിനത്തിൽ മാത്രമായിരുന്നു ത്രിവർണ പതാക ഉയർത്തുക ഉണ്ടായിരുന്നത്.

എന്നാൽ, ഇക്കുറി മൂന്ന് ദിവസം രാജ്യത്തെ എല്ലാ വീടുകളിലും പതാക ഉയർത്തിയിരുന്നു. കേവലം പതാക ഉയർത്തിയതിന് ശേഷം ആഘോഷം കഴിഞ്ഞ് ഈ പതാക എങ്ങനെയൊണ് സൂക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച് പൊതുവേ ആളുകൾക്ക് ഗ്രാഹ്യം കുറവാണ്.

അതിനുള്ള പരിഹാരമാണ് ഇവിടെ പറയുന്നത്. സ്വാതന്ത്ര്യ ദിനം കഴിഞ്ഞതോടെ ആളുകൾ വീടുകളിൽ ഉയർത്തിയിരുന്ന പതാകകൾ അഴിച്ചു മാറ്റാനുള്ള പുറപ്പാടിലാണിപ്പോൾ. ദേശീയ പതാക അഴിക്കുമ്പോഴോ, സൂക്ഷിക്കുമ്പോഴോ, നീക്കം ചെയ്യുമ്പോഴോ ശ്രദ്ധിക്കേണ്ട അഥവാ പാലിക്കേണ്ട ചില നിയമങ്ങളുണ്ട്. 2002ലെ ഫ്ലാഗ്കോഡ് ഓഫ് ഇന്ത്യ അനുസരിച്ചുള്ള നിയമങ്ങൾ പാലിച്ച് വേണം ഇവ നടപ്പാക്കേണ്ടത്. അവ എന്തൊക്കെയെന്ന് അറിയാം.

1 ഇന്ത്യൻ ദേശീയ പതാക എങ്ങനെ സൂക്ഷിക്കാം?

പതാക താഴെ ഇറക്കിയശേഷം അത് സൂക്ഷിക്കാൻ ഒരു പ്രത്യേക രീതിയുണ്ട്. ആദ്യം പതാക സമാന്തരമായി പിടിച്ചു കുങ്കുമവും പച്ചയും നിറമുള്ള വരകൾ കാണുന്ന വിധത്തിൽ വെള്ള ബാൻഡിനടിയിൽ കുങ്കുമവും പച്ചയും ചുരുട്ടുക, ശേഷം അശോകചക്ര, കുങ്കുമം, പച്ച നിറത്തിലുള്ള ബാന്റുകളുടെ ഭാഗങ്ങൾ മാത്രം കാണുന്ന വിധത്തിൽ വെള്ള ബാൻഡ് ഇരുവശത്തുനിന്നും മധ്യഭാഗത്തേക്ക് മടക്കിയിരിക്കണം. അതിന് ശേഷം സൂക്ഷിക്കാവുന്നതാണ്.

2 കേടായ പതാക എന്ത് ചെയ്യണം?

ഇന്ത്യൻ ദേശീയ പതാകക്ക് കേടുപാടുകൾ സംഭവിച്ചാൽ, 2002ലെ ഫ്ലാഗ് കോഡ് അനുസരിച്ച് ദേശീയ പതാകയുടെ അന്തസ്സ് മുന്നിൽകണ്ട് കത്തിച്ചോ മറ്റെന്തെങ്കിലും രീതിയിലോ തീർത്തും സ്വകാര്യമായി അതിനെ നശിപ്പിക്കാം.

3 കടലാസ്സ് പതാക എങ്ങനെ നീക്കംചെയ്യാം?

പ്രധാനപ്പെട്ട ദേശീയ സാംസ്കാരിക പരിപാടികളിൽ നിരവധി ആളുകൾ കടലാസുകൊണ്ടുള്ള പതാകകൾ പറത്തുന്നത് കാണാം. 2002 ലെ ഫ്ലാഗ് കോഡിൽ ഇത്തരത്തിലുള്ള കടലാസ്സ് പതാകകൾ നിലത്തു ഉപേക്ഷിക്കാൻ പാടില്ലെന്ന് പറയുന്നു. ദേശീയ പതാകയുടെ അന്തസ്സ് മാനിച്ചുകൊണ്ട് കേടായ പതാകകൾ പോലെ അവ സ്വകാര്യമായി നശിപ്പിക്കാം.

W3Schools.com

About Post Author

Related Posts

പ്രഭുലാൽ പ്രസന്നൻ അന്തരിച്ചു..

Spread the love

അപൂർവരോഗത്തിനെതിരെ മനോധൈര്യത്താൽ പോരാടി ശ്രദ്ധേയനായ പ്രഭുലാൽ പ്രസന്നൻ (25) അന്തരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥകളും കാരണം ചികിത്സയിലായിരുന്നു.

വലിയ ചുഴികൾ, അപകടങ്ങൾ തുടർക്കഥ ; കല്ലാറിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത..

Spread the love

അപകടം തുടർക്കഥയായതോടെ തിരുവനന്തപുരം വിതുര കല്ലാറിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. പ്രദേശവാസികളുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ കല്ലാറിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്.

കേരളത്തിലെ കുറ്റകൃത്യങ്ങൾ കൂടുതൽ ഈ ജില്ലയിൽ ; ഇതുവരെയുള്ള കണക്കുകൾ ഇങ്ങനെ..

Spread the love

കഴിഞ്ഞ ഏതാനും മാസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറെ ആക്രമിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന ജില്ലയാണ് കൊല്ലം.

തിയേറ്ററുകളിൽ നിറഞ്ഞാടിയ ഒരു തെക്കൻ തല്ല് കേസ് ഒടിടിയിലേക്ക്..

Spread the love

ബിജു മേനോനും റോഷൻ മാത്യുവും തിയറ്ററുകളിൽ കയ്യടി നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

വിവാഹ സംഘവുമായി പുറപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞു ; 25പേർക്ക് ദാരുണാന്ത്യം..

Spread the love

അപകടം സംഭവിച്ച വാഹനത്തിൽ 50പേർ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ആശാനും ശിഷ്യന്മാരും റെഡി ; ഐഎസ്എൽ കിക്കോഫിന് ഇനി രണ്ട് ദിവസം കൂടി..

Spread the love

ഐഎസ്എൽ ഒൻപതാം സീസണിൽ പന്തുരുളാൻ ഇനി രണ്ട് ദിവസം കൂടി. കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളാണ് മലയാളികളുടെ സ്വന്തം മഞ്ഞപ്പട. ഏഴാം തീയതി ഈസ്റ്റ് ബംഗാളിന് എതിരെയാണ് 9-ാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ മത്സരം.

Leave a Reply

You cannot copy content of this page