മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തി ഭാര്യയെ പരിഹസിക്കുന്നത് ക്രൂരതയായി പരിഗണിക്കുമെന്നു ഹൈക്കോടതി..

Spread the love

ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തി പരിഹസിക്കുന്നത് ഒരു ഭാര്യയ്ക്ക് സഹിക്കാൻ പറ്റാത്ത മാനസിക ക്രൂരതയായി പരിഗണിക്കുമെന്നു ഹൈക്കോടതി. ഭാര്യ തന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന ഭർത്താവിന്റെ അധിക്ഷേപവും ക്രൂരതയിൽ ഉൾപ്പെടും. പറയപ്പെട്ടതെല്ലാം വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്നും കോടതി. ശാരീരികം മാത്രമല്ല ക്രൂരത മാനസികവുമാകാമെന്നാണു മുൻ കോടതിവിധികൾ ഉദ്ധരിച്ച്  ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, സി.എസ്.സുധ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. 

W3Schools.com

ക്രൂരതയ്ക്കു സമഗ്രമായ നിർവചനം നൽകുക ബുദ്ധിമുട്ടാണ്. വൃത്തികെട്ട ഭാഷ ഉപയോഗിച്ച് വാക്കാലുള്ള അധിക്ഷേപങ്ങളും മാനസിക ക്രൂരതയിൽ പെടും. വിവാഹമോചനം അനുവദിച്ച കുടുംബ കോടതി വിധിക്കെതിരെ ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീൽ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ഇത്തരം പരാമർശങ്ങൾ.

നിരന്തരം ഭർത്താവ് ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്നു ഭാര്യ മൊഴി നൽകിയിരുന്നു. ഭാര്യ തന്റെ സങ്കൽപ്പത്തിലുള്ളത്ര സുന്ദരിയല്ലെന്നും, മറ്റ് സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ നിരാശയുണ്ടെന്നും ഭർത്താവ് പറയുന്നു. പുരുഷ സുഹൃത്തുക്കളിൽനിന്ന് എന്തെങ്കിലും സന്ദേശങ്ങൾ ലഭിച്ചാൽ ഭർത്താവ് വലിയ രീതിയിൽ അസൂയപ്പെടാറുണ്ടെന്നും ഭാര്യയുടെ മൊഴിയിൽ മൊഴി നൽകിയിരുന്നു.

ഇതെല്ലാം മാനസിക ക്രൂരതയാണെന്നും, വിവാഹമോചനം നൽകാവുന്ന കാരണങ്ങളാണെന്നും കോടതി പറഞ്ഞു. വിവാഹബന്ധം സാധ്യമാകുന്നിടത്തോളം നിലനിർത്തണമെന്നാണ് സമൂഹത്തിന്റെ താൽപര്യം. എന്നാൽ ദുരിതമുണ്ടാക്കുന്ന സാഹചര്യങ്ങൾ അനന്തമായി തുടരുന്നതിനു നേരെ കണ്ണടക്കാൻ നിയമത്തിനാവില്ലെന്നും കോടതി പറഞ്ഞു.

About Post Author

Related Posts

പ്രഭുലാൽ പ്രസന്നൻ അന്തരിച്ചു..

Spread the love

അപൂർവരോഗത്തിനെതിരെ മനോധൈര്യത്താൽ പോരാടി ശ്രദ്ധേയനായ പ്രഭുലാൽ പ്രസന്നൻ (25) അന്തരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥകളും കാരണം ചികിത്സയിലായിരുന്നു.

വലിയ ചുഴികൾ, അപകടങ്ങൾ തുടർക്കഥ ; കല്ലാറിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത..

Spread the love

അപകടം തുടർക്കഥയായതോടെ തിരുവനന്തപുരം വിതുര കല്ലാറിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. പ്രദേശവാസികളുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ കല്ലാറിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്.

കേരളത്തിലെ കുറ്റകൃത്യങ്ങൾ കൂടുതൽ ഈ ജില്ലയിൽ ; ഇതുവരെയുള്ള കണക്കുകൾ ഇങ്ങനെ..

Spread the love

കഴിഞ്ഞ ഏതാനും മാസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറെ ആക്രമിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന ജില്ലയാണ് കൊല്ലം.

തിയേറ്ററുകളിൽ നിറഞ്ഞാടിയ ഒരു തെക്കൻ തല്ല് കേസ് ഒടിടിയിലേക്ക്..

Spread the love

ബിജു മേനോനും റോഷൻ മാത്യുവും തിയറ്ററുകളിൽ കയ്യടി നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

വിവാഹ സംഘവുമായി പുറപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞു ; 25പേർക്ക് ദാരുണാന്ത്യം..

Spread the love

അപകടം സംഭവിച്ച വാഹനത്തിൽ 50പേർ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ആശാനും ശിഷ്യന്മാരും റെഡി ; ഐഎസ്എൽ കിക്കോഫിന് ഇനി രണ്ട് ദിവസം കൂടി..

Spread the love

ഐഎസ്എൽ ഒൻപതാം സീസണിൽ പന്തുരുളാൻ ഇനി രണ്ട് ദിവസം കൂടി. കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളാണ് മലയാളികളുടെ സ്വന്തം മഞ്ഞപ്പട. ഏഴാം തീയതി ഈസ്റ്റ് ബംഗാളിന് എതിരെയാണ് 9-ാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ മത്സരം.

Leave a Reply

You cannot copy content of this page